രാജ്യസഭാ സ്ഥാനാര്‍ത്ഥി:സി പി ഐയില്‍ അഭിപ്രായ ഭിന്നത രൂക്ഷം
രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട് സി പി ഐയില്‍ ഭിന്നത രൂക്ഷം. ബിനോയ് വിശ്വംപി പി സുനീറിന്റെ പേര് നിര്‍ദ്ദേശിച്ചതിന് പിന്നാലേയാണ് അഭിപ്രായ ഭിന്നത.അസി. സെക്രട്ടറി പ്രകാശ് ബാബുവിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജി ആര്‍ അനിലിന്റെയും മുല്ലക്കര രത്‌നാകരന്റെയും നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയതോടെയാണ് അഭിപ്രായഭിന്നതയ്ക്ക് കാരണമായത്. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനം ഇല്ലാതായി എന്നും ഒരു വിഭാഗം നേതാക്കള്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് ഉയരുന്ന പരാതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തേയും താന്‍പ്രമാണിത്തത്തേയും കുറിച്ച് […]
Read more