Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RanbirKapoor

‘രാമായണ’ത്തിന് യു സർട്ടിഫിക്കറ്റ്; 3 മണിക്കൂർ 15 മിനിറ്റ് ദൈർഘ്യം

കൊച്ചി: നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ ആദ്യ ഭാഗത്തിന് സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റ് ലഭിച്ചു. 2026 നവംബർ 5ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറും 15 മിനിറ്റുമാണ് ദൈർഘ്യം. ചിത്രത്തിലെ ‘രാവണതാണ്ഡവം’ എന്ന ഗാനവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എ.ആർ. റഹ്മാനാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയെ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയതാരം ശോഭന കൈകേയിയായും അരുൺ ഗോവിൽ ദശരഥ […]
Read more

വമ്പൻ താരനിരയുമായി ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’; ട്രെയ്‌ലർ പുറത്ത്

രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇന്ന് പുലർച്ചെ 4.15-നാണ് ട്രെയ്‌ലർ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യം ജൂലൈ 24-ന് ട്രെയ്‌ലർ പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാൽ, സോണി പിക്‌ചേഴ്‌സ് എന്റർടെയ്ൻമെന്റുമായി ചേർന്ന് ലോകമെമ്പാടും വലിയ രീതിയിൽ റിലീസ് ചെയ്യുന്നതിനായി റിലീസ് തീയതി മാറ്റുകയായിരുന്നു. ഡൽഹിയിൽ നടന്ന ‘രാമായണം: പ്രഥം സങ്കൽപ്പ്’ പരിപാടിയിൽ ക്ഷണിക്കപ്പെട്ട പ്രേക്ഷകർക്കായി ട്രെയ്‌ലർ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. സാന്റിയാഗോ കോമിക്-കോണിലും ട്രെയ്‌ലർ അവതരിപ്പിച്ചിരുന്നു. […]
Read more

ബ്രഹ്മമുഹൂർത്തം പുലർച്ചെ 4.15ന് ‘രാമായണ’ ട്രെയ്‌ലർ റിലീസ്

മുംബൈ: പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയ ബിഗ് ബജറ്റ് ചിത്രം ‘രാമായണ’യുടെ ട്രെയിലർ ജൂലൈ 30ന് പുറത്തിറങ്ങും. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുലർച്ചെ 4.15ന് ബ്രഹ്മമുഹൂർത്തത്തിലാണ് റിലീസ് ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായാണ് ‘രാമായണ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സും വലിയ തുകയ്ക്കാണ് വിറ്റുപോയത്. ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് കരാറിലൂടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണെന്നും വിവരമുണ്ട്. ചിത്രത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix