4,000 കോടി ബജറ്റിൽ രാമായണ; ലോകോത്തര സിനിമയെന്ന് നിർമ്മാതാവ്
ലോകത്തിന് മുന്നിൽ ഇന്ത്യൻ സിനിമയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കാൻ ഒരുങ്ങുകയാണ് ടീം രാമായണ. 4,000 കോടിയുടെ ഭീമൻ ബജറ്റിൽ ഒരുങ്ങുന്ന രാമായണ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ എന്ന പദവി ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. ഒരു അഭിമുഖത്തിൽ ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവായ നമിത് മൽഹോത്ര. രാമായണ ഒരിക്കലും ഒരു ഇന്ത്യൻ സിനിമ മാത്രമായിരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നമിത് മൽഹോത്ര പറഞ്ഞു. ചിത്രം ആരംഭിച്ച ദിവസം മുതൽ ഇത് ഒരു ആഗോള സിനിമയാണ്. […]
Read more