Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: RBI

ശിരീഷ് ചന്ദ്ര മുർമു ആർബിഐ ഡപ്യൂട്ടി ഗവർണർ

ന്യൂഡൽഹി: ശിരീഷ് ചന്ദ്ര മുർമു പുതിയ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ. നിലവിൽ ആർബി ഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരിലൊരാളാണ് അദ്ദേഹം. 5 വർഷത്തെ സേവനം പൂർത്തിയാക്കിയ ഡപ്യൂട്ടി ഗവർണർ എം.രാജേശ്വർ റാവു ഒക്ടോബർ 8ന് സ്ഥാനമൊഴിയാനിരിക്കെയാണ് പകരം നിയമനം. ഒക്ടോബർ 9ന് മുർമു ചുമതലയേൽക്കും. ടി.രബിശങ്കർ, ജെ.സ്വാമിനാഥൻ, പൂനം ഗുപ്ത തുടങ്ങിയവരാണ് റിസർവ് ബാങ്കിലെ മറ്റ് ഡപ്യൂട്ടി ഗവർണർമാർ.
Read more

ജിഎസ്ടി പേയ്‌മെന്റുകള്‍ക്കായി ഡിബിഎസ് ബാങ്ക് ഇന്ത്യയെ ഏജന്‍സി ബാങ്കായി അംഗീകരിച്ചു

കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഡിബിഎസ് ബാങ്ക് ഇന്ത്യയെ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (GST) പേയ്‌മെന്റുകള്‍ക്കായുള്ള ഏജന്‍സി ബാങ്കായി അംഗീകരിച്ചു. ഇതോടെ ആര്‍ബിഐയുടെ ഈ അംഗീകാരം ലഭിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ഇന്ത്യയിലെ ഏക പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി ഡിബിഎസ് ബാങ്ക് ഇന്ത്യ മാറി. ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ എന്റര്‍പ്രൈസുകള്‍ക്കായുള്ള ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ ഡിബിഎസ് ഐഡിയല്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണം ജിഎസ്ടി പേയ്‌മെന്റുകള്‍ നടത്താന്‍ സൗകര്യമൊരുക്കും. ഈ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് ഉടന്‍ […]
Read more

ബാങ്ക് സേവനങ്ങൾക്ക് കൊള്ള നിരക്ക് വേണ്ട : ആർ ബി ഐ

ന്യൂഡൽഹി: ഉപഭോക്താക്കളിൽ നിന്ന് വിവിധ സേവനങ്ങൾക്കായി ബാങ്കുകൾ ഈടാക്കുന്ന ഫീസ് നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. ഡെബിറ്റ് കാർഡ് ചാർജുകൾ, മിനിമം ബാലൻസ് പാലിക്കാതെ വന്നതിനുള്ള പിഴ, വായ്പാ തിരിച്ചടവിൽ വൈകിപ്പോയതിനു ഈടാക്കുന്ന ലേറ്റ് ഫീസ് എന്നിവയെയാണ് പ്രധാനമായും കുറക്കാൻ കേന്ദ്രബാങ്ക് ലക്ഷ്യമിടുന്നത്. വിവിധ സേവനങ്ങൾക്ക് ബാങ്കുകൾ ഈടാക്കുന്ന വ്യത്യസ്ത നിരക്കുകൾ ഉൾപ്പെടെ ഉപഭോക്താക്കളെ ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ ആവശ്യമാണ് എന്ന് റിസർവ് ബാങ്ക് വിശദീകരിച്ചു. സേവന ചാർജുകൾ കുറയ്ക്കുന്നത് ബാങ്കുകളുടെ […]
Read more

ഓണത്തിന് കേരളത്തിലെ ബാങ്ക് അവധികള്‍ എത്ര ദിവസം

തിരുവനന്തപുരം: ഈ മാസം എത്ര ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും? റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഔദ്യോഗിക പട്ടിക പ്രകാരം ദേശീയ, സംസ്ഥാന, മതപരമായ അവധി ദിവസങ്ങളില്‍ ബാങ്കുകള്‍ അടച്ചിരിക്കും. കൂടാതെ, എല്ലാ ബാങ്കുകളും എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ അവധിയായിരിക്കും. എന്നാല്‍, അവധി ദിവസങ്ങളില്‍ ബാങ്ക് ശാഖകള്‍ അടച്ചിട്ടാലും, മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, യുപിഐ, എടിഎമ്മുകള്‍ തുടങ്ങിയ സേവനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കും സെപ്റ്റംബര്‍ 4 – ബുധന്‍ ഒന്നാം ഓണം – കേരളത്തില്‍ […]
Read more

റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്

റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ട്രംപിന്റെ താരിഫ് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഇന്നലെ രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ ഇടിവുണ്ടായെങ്കിലും നിഷ്പക്ഷ നിലപാട് തുടരാമെന്ന് ആറംഗ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സംബന്ധിച്ച ആര്‍ബിഐയുടെ കണക്കുകൂട്ടല്‍ മുന്‍പ് 3.7 ശതമാനമെന്നായിരുന്നെങ്കില്‍ പിന്നീട് ഇത് […]
Read more

എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ച സാഹചര്യത്തിലാണ് പലിശയിൽ കുറവ് വരുത്തിയത്. പലിശയില്‍ 50 ബേസിസ് പോയിന്റാണ് കുറച്ചത്. പലിശ നിരക്ക് കുറച്ചതോടെ, എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 50 ബേസിക് പോയിന്റ് കുറഞ്ഞ് 7.75 ശതമാനമായി. ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത വായ്പാ നിരക്കും (ഇബിഎല്‍ആര്‍) സമാനമായ നിലയില്‍ കുറച്ചിട്ടുണ്ട്. അര ശതമാനം കുറഞ്ഞതോടെ പലിശനിരക്ക് 8.15 ശതമാനമായി. ഇത് വായ്പ എടുത്തവര്‍ക്കും എടുക്കുന്നവര്‍ക്കും ആശ്വാസകരമാണ്. […]
Read more

റിസര്‍വ്വ് ബാങ്കിന്‍റെ സ്വര്‍ണ പണയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വായ്പ എടുക്കുന്നവരെ എങ്ങനെ ബാധിക്കും?

സ്വര്‍ണ പണയ മേഖലയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഒപ്പം സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും സ്വര്‍ണ പണയ മേഖലയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശക്തമാക്കാനും നഷ്ടസാധ്യതകള്‍ ഒഴിവാക്കാനും വേണ്ടിയുള്ള കരടു നയം റിസര്‍വ് ബാങ്ക് 2025 ഏപ്രിലില്‍ പുറത്തിറക്കിയിരുന്നു. ഇതേ സമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നു. കര്‍ഷകര്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ ഇങ്ങനെ പ്രതിഷേധം ഉയര്‍ത്തിയവരില്‍ പെടുന്നു. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുന്നതോടെ അവര്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്ന സ്വകാര്യ വായ്പാ […]
Read more

റിപ്പോ നിരക്ക് 0.50 ശതമാനം കുറച്ച് ആർബിഐ

മുംബൈ: റിപ്പോ നിരക്ക് 0.50 % കുറച്ച് ആർബിഐ. റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. പണനയ യോഗത്തിലാണ് നിരക്ക് കുറക്കുന്നത് സംബന്ധിച്ച് തീരുമാനം കെെകൊണ്ടത്. വളര്‍ച്ചയക്ക് മുന്‍ഗണന നൽകികൊണ്ടും പണപ്പെരുപ്പം കുറയുന്ന സാഹചര്യം കണക്കിലെടുത്തുമാണ് ആര്‍ബിഐ തീരുമാനം. പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി നാല് ശതമാനത്തിന് താഴെയാണ്. ഇത് ശുഭസൂചനയായാണ് ആർബിഐ കണക്കാക്കുന്നത്.
Read more

ബാങ്കുകളുടെ ഉടമസ്ഥാവകാശ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക്

ഇന്ത്യയിലെ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ വിദേശ ഗ്രൂപ്പുകള്‍ സജീവമായി രംഗത്തെത്തിയതോടെ ബാങ്കുകളുടെ ഉടമസ്ഥാവകാശ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. അതിവേഗം വളരുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ മൂലധനം ഉറപ്പാക്കാനും വിദേശ നിക്ഷേപ ഒഴുക്ക് വർധിപ്പിക്കാനും ലക്ഷ്യമിട്ട് വിദേശ ഗ്രൂപ്പുകളുടെ ഇന്ത്യന്‍ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം ഗണ്യമായി ഉയര്‍ത്തുന്നത്. ഇതോടെ ഇന്ത്യന്‍ ബാങ്കുകളെ ഏറ്റെടുക്കാനും ലയിപ്പിക്കാനും വിദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. രാജ്യത്തെ മുന്‍നിര പുതുതലമുറ ബാങ്കായ യെസ് ബാങ്കില്‍ ജപ്പാനിലെ സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ് കോര്‍പ്പറേഷന് […]
Read more

2000 രൂപയുടെ നോട്ടുകൾ; തിരികെയർത്താൻ ഉള്ളത് 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍

രണ്ട് വര്‍ഷം മുമ്പ് പിന്‍വലിച്ചിട്ടും 2,000 രൂപയുടെ നോട്ടുകള്‍ മുഴുവനായി തിരികെയെത്തിയിട്ടില്ല. ഇനിയും 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകൾ തിരികെയെത്താൻ ഉണ്ടെന്നാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാൽ ഈ നോട്ടുകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ല. സാധാരണ ബാങ്ക് ശാഖകളില്‍ 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം 2023 ഒക്ടോബര്‍ ഏഴുവരെയായിരുന്നു. അതേസമയം, ആര്‍ബിഐയുടെ 19 ഇഷ്യു […]
Read more
Advertisement
WhiteswanTV Footer