Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RecruitmentScam

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്; അനധികൃതമായി നിയമനം നേടിയ 38 പേരും പ്രതികളാകും

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അസിസ്റ്റന്റ് നിയമന തട്ടിപ്പിൽ കൂടുതൽ നടപടികളുമായി ക്രൈംബ്രാഞ്ച്. അനധികൃതമായി നിയമനം നേടിയ 38 പേരെയും കേസിൽ പ്രതികളാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇവർക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇവർക്കെതിരെ ചുമത്തേണ്ട കുറ്റങ്ങൾ സംബന്ധിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. ആദ്യ കുറ്റപത്രത്തിൽ വൈസ് ചാൻസലർ ഉൾപ്പെടെ എട്ട് പ്രതികളാണുള്ളത്. ആദ്യ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. തുടർന്നായിരിക്കും അനധികൃത നിയമനം നേടിയ 38 പേർക്കെതിരായ തുടർനടപടികൾ സ്വീകരിക്കുക
Read more

നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി പിഎസ് സി

തിരുവനന്തപുരം: വിവാദമായ നിയമനത്തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കേരള പി.എസ്.സി കൈമാറി. ഇന്നലെ വൈകിട്ടാണ് രേഖകൾ അന്വേഷണ സംഘത്തിന് നൽകിയത്. ചോദ്യപേപ്പർ, ഉത്തരസൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്‌ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. പരീക്ഷയിലെ 10 ചോദ്യങ്ങൾ വിലയിരുത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയെന്ന ആരോപണവും ഒരു ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതും വലിയ വിവാദമായിരുന്നു. ഇതിനിടെ, നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏഴ് ദിവസത്തിനകം ഉദ്യോഗാർഥികൾക്ക് നൽകണമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix