ഗാന്ധിസ്മൃതിയിൽ മരങ്ങാട്ടുപിള്ളി; രക്തസാക്ഷിത്വ ദിനം ആചരിച്ചു
കോട്ടയം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഭാവനിർഭരമായ സ്മരണകളുമായി മരങ്ങാട്ടുപിള്ളി ഒന്നിച്ചു. സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം വിളിച്ചോതിയ ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസികുട്ടി എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് മൂല്യബോധത്തിന്റെ പാഠപുസ്തകമാണെന്നും, അദ്ദേഹത്തിന്റെ ആശയങ്ങൾ ഉത്തമമായ ഒരു സമൂഹനിർമ്മാണത്തിന് വഴികാട്ടിയാണെന്നും അവർ അഭിപ്രായപ്പെട്ടു. വിചാർ വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ജോസഫ് പി ഗാന്ധി സ്മൃതി സന്ദേശം നൽകി. അഹിംസ, സഹിഷ്ണുത, മനുഷ്യസ്നേഹം എന്നിവയാണ് […]
Read more