Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാലം ചെയ്ത മാർപാപ്പയോട് യാചന മാപ്പ് അപേക്ഷിച്ച് ഉപവാസ അനുസ്മരണ പാപപരിഹാര പ്രാർത്ഥന നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം-അങ്കമാലി മേജർ അതിരൂപതക്ക് വേണ്ടി കാലം ചെയ്ത ഫ്രാൻസീസ് മാർപാപ്പയോട് യാചന മാപ്പ് അപേക്ഷിച്ച് നാളെ (26 ശനി) രാവിലെ 9 മുതൽ കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വത്തിൽ സീറോ മലബാർ സഭ ആസ്ഥാന ദൈവാലയമായ എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിക്ക് മുൻപിൽ കാലം ചെയ്ത മാർപാപ്പയോട് മാപ്പ് അപേക്ഷിച്ച് ഉപവാസ അനുസ്മരണ പാപപരിഹാര പ്രാർത്ഥന യജ്ഞം നടത്തും.

ആഗോള കത്തോലിക്ക സഭയുടെ തലവനായ പരിശുദ്ധ മാർപാപ്പ പുറപ്പെടുവിച്ച കല്പനകളെ നിരവധി തവണ ലംഘിച്ച എ റണാകുളം അങ്കമാലി മേജർ അതിരൂപതക്ക് വേണ്ടി മാപ്പ് അപേക്ഷിച്ചാണ് സഭ വിശ്വാസികളുടെ കൂട്ടായ്മ മാർപാപ്പയുടെ സംസ്ക്കാര ദിവസം മാപ്പ് യാചന നടത്തി ഉപവസിച്ച് അനുസ്മരണ പ്രാർത്ഥന ഒരുക്കുന്നത്.


അതിരൂപതയിലെ വിവിധ ഫൊറോനകളിൽ പെട്ട വിശ്വാസികളും വിവിധ സംഘടന നേതാക്കളും പ്രാർത്ഥന കൂട്ടായ്മയിൽ പങ്കാളികളാകും. മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ കുപ്പി കൊണ്ട് എറിഞ്ഞതും.

മാർപാപ്പയുടെ കൽപനകളെ സമൂഹമധ്യത്തിൽ വളച്ചൊടിച്ചതിനും, പരിശുദ്ധ പത്രോസിൻ്റെ സിംഹാസനത്തോട് അനാദരവ് കാണിച്ചതും, ചില പുരോഹിതർ നിർബാധംഅനുസരണക്കേട് കാണിച്ചതിനും എല്ലാം പരിശുദ്ധ പിതാവേ മാപ്പ് ആക്കണേ എന്നാ ആവശ്യം ഉയർത്തിപ്പിടിച്ചാണ് അതിരൂപത ക്കായി കാലം ചെയ്ത മാർപാപ്പയോടുള്ള നന്ദി സൂചകമായിട്ടാണ് യാചന മാപ്പ് അപേക്ഷിച്ച് ഉപവസിച്ച് ഇന്ന് അനുസ്മരണ പാപപരിഹാര പ്രാർത്ഥന നടത്തുന്നത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer