സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pope Francis

ചിമ്മിനിയിൽ നിന്നുയർന്നത് കറുത്ത പുക; പുതിയ മാർപാപ്പയ്ക്കായുള്ള കാത്തിരിപ്പ് തുടരും

വത്തിക്കാൻ: കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക കോണ്‍ക്ലേവിൽ ഇന്ന് പാപ്പയെ തെരഞ്ഞെടുത്തില്ല. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് കറുത്ത പുക ഉയർന്നു. ഒന്നാം ദിവസം ആർക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞതിനാലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിക്കായുള്ള കാത്തിരിപ്പ് നീളുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ കോൺക്ലേവ് പുനരാരംഭിക്കും. ഇന്ന് നാലു റൗണ്ട് വോട്ടെടുപ്പാണ് നടക്കുക. ഒന്നാം ദിവസം തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കി പുക ഉയരാൻ ഒരു മണിക്കൂറോളം താമസിച്ചതോടെ വിശ്വാസികൾ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ സിസ്റ്റേയ്ന് […]
Read more

പോപ്പിന്റെ വേഷം ധരിച്ച എഐ ചിത്രം ട്രൂത്തിൽ പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേഷമണിഞ്ഞ എഐ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾ നടക്കവെയാണ് ട്രംപിൻ്റെ പോസ്റ്റ് ചർച്ചയാകുന്നത്. പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. പോസ്റ്റിന് താഴെ നിരവധി പേർ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി എത്തിയിട്ടുണ്ട്. പോപ്പ് ആകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നറിയിച്ച് ​ദിവസങ്ങൾക്ക് മുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന ആരോപണവും ഉയർന്നു.
Read more

ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവ് മെയ് 7ന്

വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് മെയ് 7ന് തുടക്കമാവും. അടുത്ത മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് മുന്നോടിയായി സിസ്റ്റീൻ ചാപ്പലിന്റെ മേൽക്കൂരയിൽ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകൾ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്. 267ാം മാർപ്പാപ്പയെ തെരഞ്ഞെടുത്തു എന്ന് വിശ്വാസികളെ അറിയിക്കുന്നത് ഈ ചിമ്മിനിയിലൂടെ പുറത്ത് വിടുന്ന പുകയുടെ നിറം അടിസ്ഥാനമാക്കിയാണ്. തുരുമ്പിന്റെ നിറമുള്ള ചിമ്മിനി പൈപ്പാണ് ജീവനക്കാർ ടെറാക്കോട്ട ടൈലുകളുള്ള മേൽക്കൂരയിൽ സ്ഥാപിച്ചത്. മൈക്കലാഞ്ചലോയുടെ സൃഷ്ടികൾ സൂക്ഷിച്ചിരിക്കുന്ന 15ാം നൂറ്റാണ്ടിൽ നിർമ്മിതമായ […]
Read more

കാലം ചെയ്ത മാർപാപ്പയോട് യാചന മാപ്പ് അപേക്ഷിച്ച് ഉപവാസ അനുസ്മരണ പാപപരിഹാര പ്രാർത്ഥന നാളെ

കൊച്ചി: എറണാകുളം-അങ്കമാലി മേജർ അതിരൂപതക്ക് വേണ്ടി കാലം ചെയ്ത ഫ്രാൻസീസ് മാർപാപ്പയോട് യാചന മാപ്പ് അപേക്ഷിച്ച് നാളെ (26 ശനി) രാവിലെ 9 മുതൽ കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വത്തിൽ സീറോ മലബാർ സഭ ആസ്ഥാന ദൈവാലയമായ എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിക്ക് മുൻപിൽ കാലം ചെയ്ത മാർപാപ്പയോട് മാപ്പ് അപേക്ഷിച്ച് ഉപവാസ അനുസ്മരണ പാപപരിഹാര പ്രാർത്ഥന യജ്ഞം നടത്തും. ആഗോള കത്തോലിക്ക സഭയുടെ തലവനായ പരിശുദ്ധ മാർപാപ്പ പുറപ്പെടുവിച്ച കല്പനകളെ നിരവധി തവണ […]
Read more

ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. കാസാ സാന്താ മാർത്തയിൽ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിക്കുക. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ ശനിയാഴ്ച വരെ പൊതുദർശനം തുടരും. ലോകനേതാക്കളും വിശ്വാസികളും മാർപാപ്പയെ അവസാനമായി കാണാൻ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തും. ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ […]
Read more

ഫ്രാൻസീസ് പാപ്പക്കായി അങ്കമാലിയിൽ അനുസ്മരണ പ്രാർത്ഥന നടത്തി

അങ്കമാലി: കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഫ്രാൻസീസ് മാർപാപ്പയുടെ ആത്മശാന്തിക്കായി അങ്കമാലിയിൽ അനുസ്മരണ പ്രാർത്ഥന നടത്തി. അങ്കമാലി ടൗൺ കപ്പേളയുടെ മുൻപിൽ നടന്ന അനുസ്മരണ പ്രാർത്ഥനകൾക്ക് കൺവീനർ ജോസ് പാറേക്കാട്ടിൽ നേതൃത്വം നൽകി. പാപ്പയുടെ ചിത്രത്തിന് മുൻപിൽ മെഴുക് തിരി കത്തിച്ചും മുട്ട് കുത്തി പ്രാർത്ഥിച്ചുമാണ് വിശ്വാസികൾ പങ്കെടുത്തത് കാരുണ്യത്തിൻ്റെ ഒരു പുതിയ അദ്ധ്യായം ലോകത്തിന് മുൻപിൽ തുറന്ന് തന്ന പരിശുദ്ധ പാപ്പ പാവപ്പെവരെന്ന് ലോകം കാണുന്നവരേയും രോഗികളേയും സമൂഹത്തിൻ്റെ താഴെ തട്ടിൽ കഴിയുന്ന എല്ലാവരിലും യേശു ദർശനം […]
Read more

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജർ ബസലിക്കയിൽ നടക്കും. നാളെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടക്കും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ നിർണായക യോഗത്തിന് ശേഷമാണ് സംസ്കാര തീയതി നിശ്ചയിച്ചിരിക്കുന്നത്. പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ സംസ്കാര ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകും. വത്തിക്കാനിൽ ഒൻപത് ദിവസത്തേക്ക് ദുഃഖാചരണമാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.
Read more

അസമത്വത്തിനെതിരെ നിലകൊണ്ടു; മാർപാപ്പയുടെ വിയോഗത്തിൽ രാഹുൽ ഗാന്ധി

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം അദ്ദേഹം നിലകൊണ്ടെന്നും അസമത്വത്തിനെതിരെ നിര്‍ഭയം സംസാരിച്ചുവെന്നും രാഹുല്‍ കുറിച്ചു. സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ ദശലക്ഷക്കണക്കിന് മനുഷ്യരെ അദ്ദേഹം പ്രചോദിപ്പിച്ചുവെന്നും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുവെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നെന്നും രാഹുൽ […]
Read more

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. വിനയം കൊണ്ടും പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരോടുമുള്ള സഹാനുഭൂതി കൊണ്ടും സ്‌നേഹം കൊണ്ടും കരുണ കൊണ്ടും ജനഹൃദയങ്ങളില്‍ സവിശേഷമായ ഇടം നേടിയ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മോട് വിട വാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ലോകത്തിന് ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. ലാളിത്യത്തിന്റേയും എളിമയുടേയും മഹനീയ മാതൃക കൂടിയാണ് അദ്ദേഹം. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവ് കൂടിയായിരുന്നു. ഭീകരതയും അഭയാര്‍ഥി പ്രശ്‌നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ […]
Read more

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി അനുശോചിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരുപം മനുഷ്യ സ്നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ […]
Read more

Recent News

Advertisement