അങ്കമാലി: കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഫ്രാൻസീസ് മാർപാപ്പയുടെ ആത്മശാന്തിക്കായി അങ്കമാലിയിൽ അനുസ്മരണ പ്രാർത്ഥന നടത്തി. അങ്കമാലി ടൗൺ കപ്പേളയുടെ മുൻപിൽ നടന്ന അനുസ്മരണ പ്രാർത്ഥനകൾക്ക് കൺവീനർ ജോസ് പാറേക്കാട്ടിൽ നേതൃത്വം നൽകി. പാപ്പയുടെ ചിത്രത്തിന് മുൻപിൽ മെഴുക് തിരി കത്തിച്ചും മുട്ട് കുത്തി പ്രാർത്ഥിച്ചുമാണ് വിശ്വാസികൾ പങ്കെടുത്തത് കാരുണ്യത്തിൻ്റെ ഒരു പുതിയ അദ്ധ്യായം ലോകത്തിന് മുൻപിൽ തുറന്ന് തന്ന പരിശുദ്ധ പാപ്പ പാവപ്പെവരെന്ന് ലോകം കാണുന്നവരേയും രോഗികളേയും സമൂഹത്തിൻ്റെ താഴെ തട്ടിൽ കഴിയുന്ന എല്ലാവരിലും യേശു ദർശനം ഉൾക്കൊണ്ട് ചേർത്ത് പിടിച്ച് ഈ കാലഘട്ടത്തിലെ ജീവിച്ചിരുന്ന മറ്റൊരു ക്രിസ്തുവായിരുന്നു ഫ്രാൻസീസ് മാർപാപ്പയെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ അനുസ്മരിച്ചു.

അങ്കമാലി ടൗൺ കപ്പേളക്ക് മുൻപിൽ കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വത്തിൽ ഫ്രാൻസീസ് മാർപാപ്പക്കായി അനുസ്മരണ പ്രാർത്ഥന നടത്തുന്നു.




