Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: repo rate

റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്

റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ട്രംപിന്റെ താരിഫ് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഇന്നലെ രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ ഇടിവുണ്ടായെങ്കിലും നിഷ്പക്ഷ നിലപാട് തുടരാമെന്ന് ആറംഗ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സംബന്ധിച്ച ആര്‍ബിഐയുടെ കണക്കുകൂട്ടല്‍ മുന്‍പ് 3.7 ശതമാനമെന്നായിരുന്നെങ്കില്‍ പിന്നീട് ഇത് […]
Read more

റിപ്പോ നിരക്ക് 0.50 ശതമാനം കുറച്ച് ആർബിഐ

മുംബൈ: റിപ്പോ നിരക്ക് 0.50 % കുറച്ച് ആർബിഐ. റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. പണനയ യോഗത്തിലാണ് നിരക്ക് കുറക്കുന്നത് സംബന്ധിച്ച് തീരുമാനം കെെകൊണ്ടത്. വളര്‍ച്ചയക്ക് മുന്‍ഗണന നൽകികൊണ്ടും പണപ്പെരുപ്പം കുറയുന്ന സാഹചര്യം കണക്കിലെടുത്തുമാണ് ആര്‍ബിഐ തീരുമാനം. പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി നാല് ശതമാനത്തിന് താഴെയാണ്. ഇത് ശുഭസൂചനയായാണ് ആർബിഐ കണക്കാക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix