SSLC പരീക്ഷാഫലം ഇന്ന് വൈകീട്ട് 3 മണിക്ക് പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിൽ പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എൽ.സി. (ഹിയറിങ് ഇംപെയർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപെയർഡ്), എ.എച്ച്.എസ്.എൽ.സി. പരീക്ഷാഫലങ്ങളും ഒരേസമയം പുറത്തുവിടും. ഐ.ടി. മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലായി 386 വിദ്യാർത്ഥികളും പരീക്ഷയിൽ പങ്കെടുത്തു. ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലായി 633 […]
Read more

