പോണ്ടിങ്ങിനെ മറികടന്നു! ; കിവീസിനെതിരെ ഏകദിനത്തിൽ കോഹ്‌ലിക്ക് ചരിത്രനേട്ടം
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി. മത്സരത്തിൽ ഏഴ് റൺസ് മാത്രമാണ് നേടാനായതെങ്കിലും ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് കോഹ്‌ലി സ്വന്തമാക്കി. മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡാണ് താരം മറികടന്നത്. രണ്ടാം ഏകദിനത്തിന് മുമ്പ് കോഹ്‌ലിയും പോണ്ടിങ്ങും 1971 റൺസ് വീതം നേടി റെക്കോർഡ് പട്ടികയിൽ ഒപ്പത്തിനൊപ്പമായിരുന്നു. മത്സരത്തിൽ ബൗണ്ടറിയോടെ തുടങ്ങിയ കോഹ്‌ലി പോണ്ടിങ്ങിനെ മറികടന്നു. ഇതോടെ ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ കോഹ്‌ലിയുടെ സമ്പാദ്യം 1978 […]
Read more