Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: rohitsharma

39-ാം വയസിലും മിന്നൽ വേഗം; രോഹിത് ശർമയുടെ തകർപ്പൻ ഫീൽഡിങ്ങിന് കൈയടിച്ച് ആരാധകർ

39-ാം വയസിലും കളിക്കളത്തിലെ ചുറുചുറുക്കിന് കുറവില്ലെന്ന് തെളിയിച്ച് ഇന്ത്യൻ താരം രോഹിത് ശർമ. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഡാരിൽ മിച്ചലിനെ റൺഔട്ടാക്കാൻ രോഹിത് നടത്തിയ മിന്നൽ ഫീൽഡിങ്ങാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. താരത്തിന്റെ ശാരീരികക്ഷമതയും വേഗത്തിലുള്ള പ്രതികരണശേഷിയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഷോർട്ട് മിഡ് വിക്കറ്റ് മേഖലയിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത്, ഗ്ലെൻ ഫിലിപ്‌സിന്റെ സിംഗിൾ ശ്രമത്തിനിടെ പന്ത് അതിവേഗത്തിൽ കൈക്കലാക്കി ബാറ്ററുടെ എൻഡിലേക്ക് കൃത്യമായി എറിഞ്ഞു. പന്ത് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ […]
Read more

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു

അടുത്ത ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ്മ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ പരിശീലക സംഘത്തിൽ അടക്കം വൻ അഴിച്ചുപണി നടത്തുന്ന ഫ്രാഞ്ചൈസി ക്യാപ്റ്റൻസിയിലും മാറ്റത്തിന് ഒരുങ്ങുന്നതായാണ് സൂചന. ഹാർദിക് പാണ്ഡ്യയ്ക്ക് പകരം രോഹിത് ശർമ്മയെ നായകനാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 14 മത്സരങ്ങളിൽ പത്തിലും പരാജയപ്പെട്ട ടീം ഒൻപതാം […]
Read more

മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മ തിരിച്ചെത്തണം; തുറന്നുപറഞ്ഞ് ആർ അശ്വിൻ

മുംബൈ: അടുത്ത ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ്മയെ തിരിച്ചുകൊണ്ടുവരണമെന്ന് നിർദേശിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ്, ഹാർദിക് പാണ്ഡ്യയ്ക്ക് കീഴിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാത്ത സാഹചര്യത്തിലാണ് അശ്വിന്റെ നിർദേശം. 2024 സീസണിന് മുന്നോടിയായാണ് രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനാക്കിയത്. എന്നാൽ ശക്തമായ താരനിരയുണ്ടായിട്ടും ടീമിന് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ഹാർദിക്കിന്റെ നേതൃത്വത്തിൽ […]
Read more

എട്ട് റണ്‍സകലെ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നഷ്ടം; നിർഭാഗ്യ റെക്കോർഡിലും ഇടം

ചണ്ഡീഗഢ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ രോഹിത് ശർമ പുറത്തായി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ 81 പന്തിൽ 92 റൺസെടുത്താണ് ഇന്ത്യൻ താരം മടങ്ങിയത്. 10 ഫോറും മൂന്ന് സിക്‌സും ഉൾപ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനങ്ങളിൽ ഒന്നിലധികം തവണ 90കളിൽ പുറത്താകുന്ന അഞ്ചാമത്തെ ബാറ്ററായി രോഹിത് മാറി. വിരാട് കോലി, വീരേന്ദർ സെവാഗ്, വുസി സിബാന്ദ, ആദം ഗിൽക്രിസ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ […]
Read more

ബസിൽ നിന്ന് കാൽവഴുതി വീണ് രോഹിത് ശർമ; പരിക്കുകളില്ലെന്ന് വിവരം

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തിന് ശേഷം ടീം ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ കാൽവഴുതി വീണു. മത്സരശേഷം ടീം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ബസിന്റെ പടിയിൽ നിന്ന് ഇറങ്ങുന്നതിനിടെ രോഹിത്തിന്റെ കാൽ വഴുതുന്നത് കാണാം. ഉടൻ തന്നെ സപ്പോർട്ട് സ്റ്റാഫും സുരക്ഷാ ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു. രോഹിത് വീണത് ശ്രദ്ധയിൽപ്പെട്ടതോടെ വിരാട് കോലിയും ആശങ്കയോടെ നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ രോഹിത്തിന് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നാണ് […]
Read more

ഹിറ്റ്മാൻ തുടരുമോ? ഒടുവില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ

മുംബൈ: അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മുൻ നായകൻ രോഹിത് ശർമ്മ തുടരാനുള്ള സാധ്യതകൾ ശക്തമാകുന്നു. രോഹിതിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബിസിസിഐ രംഗത്തെത്തിയതോടെ താരത്തിന്റെ ഏകദിന വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്കും വിരാമമായി. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് നേരത്തെ വിരമിച്ചെങ്കിലും രോഹിതിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചിട്ടില്ലെന്നും താരം ഏകദിനത്തിൽ തുടരുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ അവലോകന യോഗത്തിന് ശേഷമാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. അജിത് അഗാർക്കറുടെ […]
Read more

രോഹിത് ശര്‍മയുടെ സെഞ്ചുറി പാഴായി; ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ 27 റണ്‍സ് തോല്‍വി

ലണ്ടൻ: ബെൻ ഡക്കറ്റിന്റെ തകർപ്പൻ സെഞ്ചുറിയും ജോസ് ബട്‌ലറുടെ അവസാന ഓവറുകളിലെ വെടിക്കെട്ടും കരുത്താക്കി ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനത്തിൽ 27 റൺസിന്റെ ജയമാണ് ആതിഥേയരെ പരമ്പര വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 387 റൺസ് അടിച്ചുകൂട്ടി. ബെൻ ഡക്കറ്റ് 135 പന്തിൽ 141 റൺസുമായി തിളങ്ങിയപ്പോൾ ജേക്കബ് ബേഥൽ 91 റൺസും ജോ റൂട്ട് […]
Read more

‘ഹിറ്റ്‌മാൻ യുഗം അവസാനിക്കുന്നില്ല’; വിരമിക്കൽ വാർത്തകൾ തള്ളി ബിസിസിഐ

ലണ്ടൻ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ലോർഡ്സിലെ മൂന്നാം ഏകദിനം രോഹിത്തിന്റെ കരിയറിലെ അവസാന മത്സരമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വ്യക്തമാക്കി. ഞായറാഴ്ച നടക്കുന്ന നിർണായക മത്സരത്തോടെ രോഹിത് ഏകദിന ക്രിക്കറ്റിനോട് വിടപറയുമെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്ന് സൈകിയ പറഞ്ഞു. രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും താരം ഇപ്പോഴും ഇന്ത്യൻ ടീമിലെ സജീവ അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ 2027ലെ […]
Read more

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മ-വിരാട് കോലി ഓപ്പണിംഗ്;റിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹി:ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ-വിരാട് കോലി സഖ്യം ഓപ്പണിംഗിനിറങ്ങുമെന്ന് റിപ്പോര്‍ട്ട്.അജിത് അഗാര്‍ക്കര്‍ ചെയര്‍മാനായ സെലഷന്‍ കമ്മറ്റി ഇക്കാര്യത്തില്‍ ഗൗരവ ചര്‍ച്ചകള്‍ നടത്തുകയാണ്.ദെയ്‌നിക് ജാഗരനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലി ഓപ്പണറായി നടത്തുന്നത് മികച്ച പ്രകടനമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പടെ കോ്ലി ഇതുവരെ 361 റണ്‍സ് നേടിക്കഴിഞ്ഞു.ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനും കോഹ്ലിയാണ്. സുഗന്ധഗിരി മരംമുറിക്കേസ്;വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍ മൂന്നാം നമ്പറില്‍ നിന്ന് […]
Read more

ചെന്നൈക്കെതിരെ സെഞ്ച്വറി;അപൂര്‍വ്വ റെക്കോര്‍ഡുമായി ഹിറ്റ്മാന്‍

മുംബൈ:ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് മുംബൈ പരാജയപ്പെട്ടുവെങ്കിലും മുംബൈ ആരാധകര്‍ക്ക് ആശ്വാസമായത് രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയാണ്.ഇതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും ഹിറ്റ്മാന്‍ സ്വന്തമാക്കി.ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുംബൈ ഇന്ത്യന്‍സ് താരം രണ്ട് തവണ സെഞ്ച്വറി നേടുന്നത്. 63 പന്തില്‍ 105 റണ്‍സുമായി രോഹിത് ശര്‍മ്മ പുറത്താകാതെ നിന്നു.11 ഫോറും അഞ്ച് സിക്‌സും സഹിതമാണ് ഹിറ്റ്മാന്റെ ഇന്നിംഗ്‌സ്.മുമ്പ് 2012ലാണ് രോഹിത് മുംബൈയ്ക്കായി സെഞ്ച്വറി നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 60 പന്തില്‍ 109 റണ്‍സുമായി രോഹിത് പുറത്താകാതെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix