Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: russia

മോദിക്ക് ട്രംപിനെ നേരിടാൻ കഴിയാത്തതിന് പിന്നിൽ അദാനിക്കെതിരായ യുഎസ് അന്വേഷണം: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: അമേരിക്ക ഇന്ത്യയുടെമേൽ കയറ്റുമതി തീരുവ കുത്തനെ ഉയർത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രംപിനെ നേരിടാൻ കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. മോദിയുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും മോദിയും അദാനിയും റഷ്യൻ എണ്ണ ഇടപാടുകളും തമ്മിലുള്ള സാമ്പത്തിക ബന്ധം തുറന്നുകാട്ടുക എന്നതാണ് ഭീഷണിയായി മോദിക്ക് മുന്നിലുള്ളതെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം, ഇന്ത്യയുടെ കയറ്റുമതി തീരുവ ട്രംപ് വീണ്ടും ഉയർത്തി. 25 ശതമാനം തീരുവകൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന […]
Read more

ട്രംപിന്റെ ഭീഷണി അവഗണിച്ച് ഇന്ത്യ; റഷ്യയുടെ എണ്ണ വാങ്ങുന്നത് തുടരും

ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടയിലും റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ ഇക്കാര്യത്തിൽ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതൽ 50 ശതമാനം വരെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. അതേസമയം അമേരിക്ക ഇന്ത്യയ്ക്കുമേൽ ആദ്യം പ്രഖ്യാപിച്ച 25 ശതമാനം പകരം തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്നലെ പ്രഖ്യാപിച്ച പിഴ തീരുവ ഓഗസ്റ്റ് 27-നാണ് നിലവില്‍ വരിക. […]
Read more

പെട്രോളിയം ഇറക്കുമതിയിൽ യുഎസിനെതിരെ ചൈന

എണ്ണ വിഷയത്തില്‍ യുഎസിനെ എതിര്‍ത്ത് ചൈന. റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും. ഇക്കാര്യത്തിൽ ചൈനയുടെ ദേശീയ താല്‍പര്യങ്ങള്‍ നോക്കിയാകും നടപടിയെന്നാണ് ചൈനയുടെ നിലപാട്. ചൈനയ്ക്ക് മേല്‍ അമേരിക്ക 100 ശതമാനം തീരുവ ഏര്‍പ്പെടുത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുമ്പോഴും റഷ്യയുമായി അമേരിക്ക വിയോജിപ്പിൽ തന്നെയാണ്. എന്നാൽ അമേരിക്കയ്ക്കെതിരെ പ്രതിരോധ മേഖലയിൽ പിടിമുറുക്കാനാണ് ചൈന ശ്രമിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ മേഖലയ്ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഘടകങ്ങള്‍ക്ക് നിലവില്‍ ചൈനീസ് നിയന്ത്രണം ഭീഷണിയാണ്.
Read more

സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി

റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി. പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ മിക്കയിടങ്ങളിലും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ മുന്നറിയിപ്പ് നൽകുകയും പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനും ചിലി ഭരണകൂടം ഉത്തരവിട്ടു. റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ ചിലി തീരത്ത് ശക്തമായ സുനാമി തിരകൾക്ക് സാധ്യതയുണ്ടെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2025 ജൂലൈ 30-ന് റഷ്യയിലെ കാംചത്ക ഉപദ്വീപിൽ രേഖപ്പെടുത്തിയ 8.8 തീവ്രതയുള്ള ഭൂകമ്പം പസഫിക് മേഖലയിലും പ്രകമ്പനം കൊള്ളിച്ചിരുന്നു.
Read more

റഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി

റഷ്യയിൽ ഭൂചലന പരമ്പര. ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. പ്രദേശത്ത് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. റഷ്യയുടെ കിഴക്കൻ മേഖലകളിലാണ് ഭൂചലനമുണ്ടായത്. അല്യൂട്ട്‌സ്‌കി ജില്ലയിൽ 60 സെന്റീമീറ്റർ വരെ ഉയരുന്ന തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്ന് പ്രാദേശിക അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയിലെ കംചത്ക മേഖലയുടെ തലസ്ഥാനമായ പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ (87 മൈൽ) കിഴക്കാണ് ഭൂകമ്പ പരമ്പരയുടെ […]
Read more

ഇന്ത്യക്ക് മുന്നറിയിപ്പുമായി നാറ്റോ:റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ തിരിച്ചടി

വാഷിങ്ടണ്‍: റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ വിളിച്ച് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ഈ മൂന്ന് രാജ്യങ്ങളോടും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു. യുഎസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമര്‍ശം. 50 ദിവസത്തിനുള്ളില്‍ റഷ്യ-യുക്രൈന്‍ സമാധാനക്കരാറുണ്ടായില്ലെങ്കില്‍ റഷ്യന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍ 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രൈനിന് പുതിയ […]
Read more

യുക്രൈന് പിന്തുണയുമായി ട്രംപ്, പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നൽകും

വാഷിങ്ടൺ: യുക്രൈന് ആയുധ സഹായം നൽകുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. റഷ്യ യുക്രൈൻ യുദ്ധത്തിൽ യുക്രൈനുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് പ്രഖ്യാപനം. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ പാട്രിയറ്റ് യുക്രൈന് നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനിന് ആവശ്യമായ ആയുധം നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വ്ളാദിമിർ പുടിൻ വളരെ നന്നായി സംസാരിക്കുന്ന ആളാണ്, പക്ഷേ തൊട്ടു പിന്നാലെ അയാൾ […]
Read more

ജനസംഖ്യാ വര്‍ധന ലക്ഷ്യം: സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ പ്രസവിച്ചാല്‍ സാമ്പത്തിക സഹായം നല്‍കാനൊരുങ്ങി റഷ്യ

മോസ്‌കോ: ജനനനിരക്കില്‍ കുറവുവന്നതിനെ തുടര്‍ന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗര്‍ഭിണിയാകാനും കുട്ടികളെ വളര്‍ത്താനും സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യ. നിലവില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിര്‍ന്ന സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് 100,000 റുബിളിലധികം സാമ്പത്തിക സഹായം നല്‍കും. റഷ്യയിലെ ജനസംഖ്യയിലെ കുറവ് മറികടക്കാന്‍ ലക്ഷ്യമിട്ട് 2025 മാര്‍ച്ചില്‍ സ്വീകരിച്ച നയത്തിന്റെ ഭാഗമാണ് പദ്ധതി. രാജ്യത്തെ പത്ത് മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളിലോ കോളേജിലോ പഠിക്കുന്നുണ്ടെങ്കിലും […]
Read more

റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിന്റെ എഫ്-16 വിമാനം തകര്‍ന്നു, പൈലറ്റ് കൊല്ലപ്പെട്ടു

കീവ്: റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിന്റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് ആക്രമണത്തില്‍ തകര്‍ന്നു വീണത്. 477 ഡ്രോണുകളും 60 മിസൈലുകളുമടക്കം യുക്രൈനില്‍ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. ഡ്രോണുകളില്‍ ഭൂരിഭാഗവും യുക്രൈന്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെങ്കിലും റഷ്യ അയച്ച മിസൈലുകളില്‍ ഭൂരിഭാഗവും ലക്ഷ്യം കണ്ടു.ഈ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകര്‍ന്നതെന്ന് യുക്രൈന്‍ അറിയിച്ചു. യുദ്ധത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് എഫ്-16 യുദ്ധവിമാനം തകരുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയില്‍ […]
Read more

ആണവായുധ ശേഖരത്തിൽ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ

ഡൽഹി: ആണവായുധ ശേഖരത്തിൽ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റ‍നാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യക്ക് 180 ആണവായുധങ്ങളും പാകിസ്ഥാന് 170ഉം ആണവായുധങ്ങളുമാണ് 2025 ജനുവരി വരെയുള്ളതെന്നാണ് എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നത്. എന്നാൽ ഇന്ത്യയേയും പാകിസ്ഥാനേയും ബഹുദൂരം പിന്നിലാക്കിയാണ് ചൈനയുടെ ആണവായുധ ശേഖരമെന്നും എസ്ഐപിആർഐ ഇയർബുക്ക് വ്യക്തമാക്കുന്നത്. 600 ആണവായുധങ്ങളാണ് ചെെനയ്ക്ക് ഉളളത്. ചൈനയുടെ 600 ആണവായുധങ്ങളിൽ 24 എണ്ണം മിസൈലുകളിൽ സ്ഥാപിച്ച നിലയിലാണെന്നും എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നത്. റഷ്യയ്ക്കും […]
Read more
Advertisement
WhiteswanTV Footer