Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sabarimala temple

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഉപദേവതാ നടകളിലും ദീപം തെളിയിച്ച ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും. തുടര്‍ന്ന് അയ്യപ്പഭക്തരെ ദര്‍ശനത്തിന് അനുവദിക്കും. കുംഭമാസം ഒന്നാം തീയതിയായ നാളെ രാവിലെ 5ന് നട തുറക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 17 ന് രാത്രി 10ന് നട അടയ്ക്കും.
Read more

മകരവിളക്ക്: ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ശബരിമല : മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനുവരി 12 മുതൽ 15 വരെ പമ്പ ഹിൽ ടോപ്പിൽ പാർക്കിംഗ് ഒഴിവാക്കി. ചാലക്കയം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആയിരിക്കും ഇനി പാർക്കിംഗ് സൗകര്യം ഉണ്ടാവുക. മാത്രമല്ല പമ്പയിലെ സ്പോട്ട് ബുക്കിങ് ഇന്ന് മുതൽ നിലയ്ക്കലിൽ ആണ് പ്രവർത്തിക്കുക. പതിനൊന്നാം തിയതി മുതൽ കാനനപാത വഴി ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല. പേട്ട തുള്ളൽ സംഘത്തിൽ ഉള്ളവർക്ക് മാത്രമായിരിക്കും കാനനപാത വഴി പ്രവേശനം ഉണ്ടായിരിക്കുക. സന്നിധാനത്ത് തങ്ങി ഭക്ഷണം പാചകം […]
Read more

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

ശബരിമല : മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. ജനുവരി 8 മുതൽ 15 വരെ സ്പോട്ട് ബുക്കിംഗ് എണ്ണം അയ്യായിരമായി പരിമിതപ്പെടുത്തി. ദർശനത്തിന് ശേഷം ഭക്തർ സന്നിധാനത്ത് തങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലയ്ക്കൽ ക്ഷേത്ര നടപന്തലിന് സമീപത്തുള്ള കൗണ്ടറുകളിലേക്ക് മാറ്റും. ജനുവരി 12 നും 13 നും സ്പോട്ട് ബുക്കിങ് 5000 വും 14 ന് 1000 വുമാക്കി കുറച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് ജനുവരി 12-ന് 60,000, […]
Read more

ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം: പരാതിയുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണത്തിനെതിരെ ദേവസ്വം ബോര്‍ഡ് പോലീസിന് പരാതി നല്‍കി. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു വ്യാജ സൈബര്‍ പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് രണ്ട് വര്‍ഷം മുമ്പുള്ള വാര്‍ത്തയാണ്. മണ്ഡല പൂജ ദിവസം എത്തുന്ന ഭക്തരെ ആരേയും തിരിച്ചു വിടില്ല. സ്‌പോട്ട് ബുക്കിങ് നിയന്ത്രണം ഉണ്ടെങ്കിലും പരമാവധി ഭക്തരുടെ ദര്‍ശനമാണ് കോടതിയും ആഗ്രഹിക്കുന്നത്. പ്രചരിപ്പിക്കുന്നവര്‍ക്ക് സ്ഥാപിത താല്പര്യമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചു. ശബരിമലയില്‍ ഈ വര്‍ഷം ഭക്തരുടെ എണ്ണത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer