Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sabarimala

മിഥുനമാസ പുലരിയിൽ അയ്യനെ വണങ്ങി ആയിരങ്ങൾ

പത്തനംതിട്ട: തുള്ളി മുറിയാതെ പെയ്ത കാലവർഷത്തെ കൂസാതെ മിഥുന മാസ പുലരിയിൽ അയ്യനെ തൊഴുതത് ആയിരങ്ങൾ. മിഥുന മാസം ഒന്നിന് രാവിലെ അഞ്ചുമണിക്ക് നട തുറക്കുമ്പോൾ മുതൽ ശബരിമല സന്നിധാനത്ത് അതിശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചാണ് ഭക്തർ അയ്യപ്പനെ കണ്ട് വണങ്ങിയത്. തിരക്ക് വർദ്ധിച്ചപ്പോൾ മാത്രം ഫ്ലൈ ഓവറിലൂടെയും അല്ലാത്ത സമയങ്ങളിൽ ഭക്തരെ കൊടിമരച്ചുവട്ടിൽ നിന്ന് ശ്രീ കോവിലിന് മുന്നിലേക്ക് നേരിട്ട് കടത്തിവിട്ടുമാണ് ദർശനം ക്രമീകരിച്ചത്. പമ്പാ സന്നിധാനം പാതയിലും അതിശക്തമായ മഴ പെയ്യുന്നതിനാൽ […]
Read more

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; റവന്യൂ സർവേ അടുത്തയാഴ്ച തുടങ്ങും

പത്തനംതിട്ട: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍റെ സ്ഥലം ഏറ്റെടുക്കലിനുള്ള റവന്യൂ സർവേ അടുത്തയാഴ്ച തുടങ്ങും. മെയ് 21 മുതൽ റവന്യു വകുപ്പ് സർവേ ആരംഭിക്കും. സാമൂഹികാഘാത പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുപ്പിനായി എട്ട് സർവേയർമാരെ നിയമിച്ചു. എട്ട് മാസത്തിനുളളിൽ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം. രണ്ട് ഘട്ടമായാണ് സ്ഥലമേറ്റെടുപ്പിനുള്ള റവന്യു സർവേ നടക്കുക. ആദ്യത്തെ നാല് മാസം കൊണ്ട് പ്രാഥമിക സർവേ പൂർത്തിയാക്കും. അടുത്ത നാല് മാസം സൂക്ഷമ പരിശോധനയിലൂടെ എല്ലാ സ്ഥലങ്ങളിലും സർവേ നടത്തിയെന്ന് […]
Read more

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ (14.05.25) തുറക്കും. 19 വരെയാണ് പൂജകളുള്ളത്. നാളെ വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക. ദിവസവും ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്നീ വിശേഷാല്‍ വഴിപാടുകളാണ് സന്നിധാനത്തുണ്ടാവുക. രാഷ്ട്രപതിയുടെ സന്ദര്‍ശനം ഒഴിവാക്കിയതിനാല്‍ 18നും 19നും തീര്‍ഥാടകര്‍ക്കു ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിച്ചിട്ടുണ്ട്.
Read more

ശബരിമലയിൽ ഇനി ഫ്ലൈഓവര്‍ ഒഴിവാക്കി നേരിട്ട് ദര്‍ശനം നടത്താം

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തി വിടാൻ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന പുതിയ വഴിയുടെ നിർമാണം അവസാന ഘട്ടത്തിൽ. പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകർ നിലവില്‍ ഫ്ലൈഓവര്‍ വഴി ചുറ്റിയാണ് ദര്‍ശനം നടത്തുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം മാത്രമാണ് ഭക്തർക്ക് പ്രാർത്ഥിക്കാൻ അവസരവും ലഭിക്കുന്നത്. മീനമാസ പൂജയ്ക്കായി നട തുറക്കുമ്പോൾ പുതിയ വഴിയിലൂടെ ആളുകളെ പ്രവേശിപ്പിക്കും. പുതിയ പദ്ധതി അനുസരിച്ച് കൊടിമരത്തിന്‍റെ ഇരുവശങ്ങളിലൂടെ ശ്രീകോവിലിന് മുന്നിലേക്ക് പ്രവേശിക്കാം.
Read more

ശബരിമല പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണപ്പിരിവ് നടത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. എഡിജിപി എം.ആർ.അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. ശബരിമലയിലെ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. പൊലീസിന്‍റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി നടപ്പാക്കിയിരുന്നത്. പിന്നീട് ഇത് തുടര്‍ന്നിരുന്നില്ല. 2011ലാണ് ഐജിപി വിജയന്‍റെ നേതൃത്വത്തിൽ പുണ്യം […]
Read more

നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാം; സംസ്ഥാന സര്‍ക്കാരിന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ

തിരുവനന്തപുരം: നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് അവലോകനം ചെയ്ത ഒന്‍പതംഗ സമിതിയാണ് സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു മാസം കൊണ്ട് നടത്തിയ സാമൂഹ്യ ആഘാത പഠനത്തിന്റെ റിപ്പോര്‍ട്ടാണ് സാമൂഹിക നീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടറായിരുന്ന പി. പ്രതാപന്‍ ചെയര്‍മാനായ ഒമ്പതംഗ വിദഗ്ധ സമിതി അവലോകനം ചെയ്തത്. വിമാനത്താവളത്തിലൂടെ സാമ്പത്തിക, സാമൂഹിക […]
Read more

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധന

തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തിയെന്നും കഴിഞ്ഞ തവണത്തേക്കാൾ ലക്ഷത്തിലധികം ഭക്തജനങ്ങൾ ഇത്തവണ ശബരിമലയിൽ ദർശനം നടത്തിയെന്നുമാണ് റിപ്പോർട്ട്. 440 കോടി രൂപ വരവ് ലഭിച്ചു. അരവണ വിൽപ്പനയിൽ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തിൽ 126 കോടി രൂപയും ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് […]
Read more

മകരവിളക്ക്; തീർത്ഥാടകരുടെ എണ്ണം 14 ലക്ഷം കടന്നു

ശബരിമല: ശബരിമലയിൽ തിരുവാഭരണ വിഭൂഷതിനായ അയ്യപ്പനെ കാണാൻ വൻ ഭക്തജന തിരക്ക്. ഇന്നലെ മകരവിളക്ക് ദർശനം പൂർത്തിയാക്കിയവരിൽ ഭൂരിഭാഗംപേരും മലയിറങ്ങി. മകരവിളക്കിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇന്ന് പുലർച്ചെ 3:30 മുതൽ വിർച്വൽ ക്യു സ്ലോട്ട് ബുക്ക് ചെയ്തവരെ രാവിലെ ആറു മണി കഴിഞ്ഞാണ് പമ്പയിൽനിന്ന് കടത്തി വിട്ടത്. സ്പോട്ട് ബുക്കിംഗ് രാവിലെ പതിനൊന്ന് മണിക്കാണ് തുടങ്ങുന്നത്. മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ഭാഗമായി ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു.
Read more

ശബരിമല മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര തുടങ്ങി

പന്തളം: ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര തുടങ്ങി. തൃക്കേട്ട രാജരാജ വര്‍മ്മയാണ് ഘോഷയാത്ര നയിക്കുന്നത്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് തിരുവാഭര യാത്ര തുടങ്ങിയത്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ് ഇത്തവണയും തിരുവാഭരണം വഹിക്കുന്നത്. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. കുളനട ഭഗവതിക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, […]
Read more

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

ശബരിമല : മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. ജനുവരി 8 മുതൽ 15 വരെ സ്പോട്ട് ബുക്കിംഗ് എണ്ണം അയ്യായിരമായി പരിമിതപ്പെടുത്തി. ദർശനത്തിന് ശേഷം ഭക്തർ സന്നിധാനത്ത് തങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലയ്ക്കൽ ക്ഷേത്ര നടപന്തലിന് സമീപത്തുള്ള കൗണ്ടറുകളിലേക്ക് മാറ്റും. ജനുവരി 12 നും 13 നും സ്പോട്ട് ബുക്കിങ് 5000 വും 14 ന് 1000 വുമാക്കി കുറച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് ജനുവരി 12-ന് 60,000, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix