Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sanatana Dharma

ഗുരു സനാതന ധര്‍മ്മത്തിൻ്റെ ഭാഗം; മുഖ്യമന്ത്രിയെ തള്ളി സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: സനാതന ധര്‍മ്മത്തിന്റെ വക്താവായിരുന്നില്ല ശ്രീനാരായണ ഗുരു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താപനയ്‌ക്കെതിരെ സ്വാമി സച്ചിദാനന്ദ. ഗുരു പരമദൈവമാണെന്നും സനാതന ധര്‍മ്മത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ കുടീരം കാണാനല്ല ജനങ്ങള്‍ ശിവഗിരിയിലെത്തുന്നതെന്നും സച്ചിദാനന്ദ സ്വാമി ചൂണ്ടിക്കാട്ടി. വിപ്ലവകാരിയാക്കുന്നത് ഗുരുവിനെ ചെറുതാക്കുന്നതിന് തുല്യമാണ്. ഗുരു അദ്വൈത സത്യത്തെ പിന്തുടരുന്നയാളാണ്. സനാതന ധര്‍മ്മത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ട്. ചാതുര്‍വര്‍ണ്യവും അന്തവിശ്വാസവും സനാതനധര്‍മ്മത്തില്‍ വന്നു ചേര്‍ന്നതാണ്. സനാതന ധര്‍മ്മം ഭാരതസംസ്‌കാരമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
Read more

സനാതന ധര്‍മ്മത്തിന്റെ വക്താവായി ഗുരുവിനെ സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സനാതന ധര്‍മ്മത്തിന്റെ വക്താവായി ഗുരുവിനെ മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശം. സനാതന ധര്‍മ്മത്തിന്റെ വക്താവായി ഗുരുവിനെ മാറ്റാന്‍ ശ്രമിക്കുന്നവരെ ചെറുത്ത് തോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സനാതന ധര്‍മത്തെ ഉടച്ചുവാര്‍ത്തയാളാണ് ഗുരുവെന്നും ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദര്‍ശനത്തില്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തില്‍ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. മനുഷ്യത്വത്തിന്റെ വിശ്വദര്‍ശനമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix