Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sathyabhama

നൃത്താധ്യാപിക സത്യഭാമയ്ക്ക് തിരിച്ചടി: ആർഎൽവി രാമകൃഷ്ണനെതിരായ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി

എറണാകുളം: ആർഎൽവി രാമകൃഷ്ണനെതിരെ നൃത്താധ്യാപിക സത്യഭാമ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. താനുമായുള്ള ഫോൺസംഭാഷണം റെക്കോഡ് ചെയ്തശേഷം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചാണ് ആർഎൽവി രാമകൃഷ്ണനും പത്തനംതിട്ട സ്വദേശി യു ഉല്ലാസിനുമെതിരെ സത്യഭാമ പരാതി നൽകിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹർജി അനുവദിച്ചാണ് നടപടി. അപകീർത്തികരമെന്ന് ആരോപിക്കുന്നപ്രസ്താവനകളും പ്രചരിപ്പിച്ചതിന്റെ പകർപ്പുകളും ഹാജരാക്കാൻ സത്യഭാമയ്ക്ക് കഴിഞ്ഞില്ല. തെളിവുകളുടെ അഭാവത്തിൽ ഹർജിക്കാർക്കെതിരായ കേസ് നിലനിൽക്കില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.
Read more

കലാമണ്ഡലത്തിന് ആദ്യ നൃത്ത അധ്യാപകൻ; ഭരതനാട്യം അധ്യാപകനായി ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: കേരള കലാമണ്ഡലത്തിൽ ആദ്യ നൃത്ത അധ്യാപകനായി സ്ഥാനമേറ്റ് ആർ എൽ വി രാമകൃഷ്ണൻ. അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. കേരള ചരിത്രത്തിൽ ആദ്യമായാണ് നൃത്ത അധ്യാപകനായി ഒരു പുരുഷന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. പ്രശസ്ത നടൻ കലാഭവൻ മണിയുടെ സഹോദരൻ ആണ് രാമകൃഷ്ണൻ.
Read more

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപ കേസില്‍ സത്യഭാമയ്ക്ക് ജാമ്യം

തിരുവനന്തപുരം:ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ നൃത്താധ്യാപിക സത്യഭാമക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം നെടുമങ്ങാട് എസ് സി എസ് ടി കോടതിയാണ് സത്യഭാമക്ക് ജാമ്യം അനുവദിച്ചത്. സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയുണ്ട്.സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ അടക്കമാണ് 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തോടെ ഇവരുടെ ഹര്‍ജി പരിഗണിച്ചത്. ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷനും ആര്‍ എല്‍ […]
Read more

ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്:സത്യഭാമയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് കോടതി

കൊച്ചി:ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ പ്രതി സത്യഭാമയുടെ അറസ്റ്റ് തല്‍ക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി.സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്.പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer