Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Saudi Arabia

സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

റിയാദ്: സൗദിയിൽ അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത. മാർച്ച് 29 ശനിയാഴ്ച ശവ്വാൽ മാസപ്പിറവി കാണാനും അതുപ്രകാരം ഞായറാഴ്ച ചെറിയ പെരുന്നാൾ ആവാനും സാധ്യത. സൗദി അറേബ്യയിലെ ഹുത്ത സുദൈർ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. സൗദി അറേബ്യയിൽ മാർച്ച് 29നാണ് പെരുന്നാൾ അവധി ആരംഭിക്കുക. ഏപ്രിൽ രണ്ടു വരെയാണ് അവധി. ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. അങ്ങനെയാണെങ്കിൽ […]
Read more

സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; ഇന്ത്യക്കാരൻ പിടിയിലായി

റിയാദ്: സൗദിയിലെ വൻ ലഹരിമരുന്ന് വേട്ടയിൽ ഇന്ത്യക്കാരൻ പിടിയിലായി. സൗദി സുരക്ഷാ സേന ജീസാനിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ കൈയിൽ നിന്ന് 25 കിലോയോളം ഖാത്ത് കണ്ടെടുത്തു. വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ നിയമ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്. മക്ക, റിയാദ്, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്തോ വിൽപ്പനയോ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ 911 എന്ന നമ്പരിലും മറ്റു മേഖലകളിലാണ് ഇത്തരം നീക്കം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതെങ്കിൽ […]
Read more

സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ

റിയാദ്: സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഇത്തവണ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന അവധിയായതിനാൽ പ്രവാസികൾ ഉൾപ്പെടെ എല്ലാവരും വലിയ സന്തോഷത്തിലാണ്. ഏപ്രിൽ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി ലഭിക്കും. അങ്ങനെയാണെങ്കിൽ […]
Read more

സൗദിയിലെ ബാങ്കുകളില്‍ വാട്‌സ്ആപ്പിന് വിലക്ക്

വാട്ആപ്പ് പോലുള്ള മാധ്യമങ്ങളിലൂടെ ഇടപാടുകാര്‍ക്ക് വിവരങ്ങൾ കൈമാറുന്നതിന് ബാങ്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി സൗദി. സൗദി സെന്‍ട്രല്‍ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിട്ടി (സാമ) യാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള നിര്‍ദേശം നല്‍കിയത്. ഇടപാടുകാരുടെ വിവരങ്ങളെ സംബന്ധിച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്ഥാപനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് നിര്‍ദേശം നല്‍കിയത്. അതോടൊപ്പം ഇടപാടുകാരുമായി ആശയവിനിമയം നടത്തുന്നതിന് സുരക്ഷിതമായ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. സ്വന്തം ലൈവ് ചാറ്റ് സംവിധാനങ്ങളോ ചാറ്റ്‌ബോട്ടുകളോ ഉപയോഗിക്കാൻ സാധിക്കുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ […]
Read more

ഗിന്നസ് വേൾഡ് റെക്കോർഡ് നേടി മെ​ഗാ അർദ സൗദിയ

റിയാദ്: സൗദിയുടെ പരമ്പരാഗത നാടോടി നൃത്തമായ മെഗാ അര്‍ദ സൗദിയ’ ത്തിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്. സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് മെഗാ അര്‍ദ സൗദിയ നടത്തിയത്. 633 കലാകാരന്മാര്‍ പങ്കെടുത്ത ഏറ്റവും വലിയ സൗദി നൃത്ത പരിപാടി എന്ന നിലയിലാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് നേടിയത്. റിയാദിലെ അല്‍ ഹുക്കും പാലസ് ഏരിയയിലെ അല്‍ അദ്ല്‍ സ്‌ക്വയറിലാണ് പരിപാടി അരങ്ങേറിയത്. രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്നതായിരുന്നു ഈ പരിപാടി. ഗവര്‍ണര്‍ […]
Read more

ഇന്ന് സൗദി സ്ഥാപക ദിനം; രാജ്യത്ത് പൊതു അവധി

റിയാദ്: ഇന്ന് സൗദി അറേബ്യ സ്ഥാപക ദിനം. ഹിജ്റ 1139ൽ ദിരിയയിൽ ഇമാം മുഹമ്മദ് ബിൻ സൗദ് ആദ്യമായി സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായാണ് ഫെബ്രുവരി 22ന് സൗദി അറേബ്യ സ്ഥാപക ദിനം ആഘോഷിക്കുന്നത്. സൗദി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ 15ലേറെ നഗരങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഫെബ്രുവരി 20 മുതല്‍ 23 വരെ നീളുന്ന പരിപാടികൾ രാജ്യത്തിന്‍റെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്നവയാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സർക്കാര്‍ ജീവനക്കാർക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാർക്കും […]
Read more

യുഎസ്–റഷ്യൻ ചർച്ച ഇന്ന് സൗദിയിൽ

കീവ്: യുഎസ്-റഷ്യന്‍ ചര്‍ച്ച ഇന്ന് സൗദിയില്‍ വെച്ച് നടക്കും. യുഎസിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. എന്നാല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്‌ന് ക്ഷണമില്ല. യുക്രെയ്‌നുമായി ആലോചിക്കാതെയുളള സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനം കൊണ്ടുവരുന്നതിനും സംഘര്‍ഷങ്ങൾ അവസാനിപ്പിക്കുന്നതിനുമാണ് ചര്‍ച്ച നടത്തുന്നതെന്ന് യുഎസ് പ്രതിനിധി മൈക്കല്‍ മക്കോള്‍ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യയില്‍ നിന്ന് ആരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് വ്യക്തമല്ല. സമാധാന ചര്‍ച്ചകളില്‍ നിന്നും യൂറോപ്പിനെ […]
Read more

സൗദി അറേബ്യയിൽ പൊതു അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 22നാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അവധി പ്രഖ്യാപിച്ചത്. ഇമാം മുഹമ്മദ് ബിന്‍ സൗദ്, സൗദി അറേബ്യ സ്ഥാപിച്ചതിന്റെ വാര്‍ഷികം ആണ് ഫെബ്രുവരി 22ന് സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. ശനിയാഴ്ചയാണ് ഇത്തവണ സ്ഥാപക ദിനം വരുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മേഖലകളിലെ ജീവനക്കാര്‍ക്കും അവധി ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.അന്ന് വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങള്‍ക്ക് പകരം […]
Read more

അബ്ദുൽ റഹീമിന്റെ മോചനം; കേസ് വീണ്ടും മാറ്റിവെച്ചു

കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. മോചന ഹര്‍ജി പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു. ഏഴാം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റുന്നത്. നേരത്തെ കൂടുതല്‍ പഠനം ആവശ്യമാണെന്ന് പറഞ്ഞ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്‌സ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാക്കത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 34 കോടിയിലേറെ രൂപ ദയാധനം നല്‍കിയതിനെ തുടര്‍ന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയത്. കേസ് ജനുവരി 15 ന് പരിഗണിക്കുമെന്ന് കോടതി […]
Read more

കുവൈത്തില്‍ ഇന്ന് മുതല്‍ വൈദ്യുതി മുടങ്ങും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മുതല്‍ വൈദ്യുതി മുടങ്ങും. സബ്‌സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. ഇന്ന് മുതല്‍ 25 വരെയാണ് വൈദ്യൂതി മുടങ്ങുന്നത്. അറ്റകുറ്റപ്പണിയുടെ ഷെഡ്യൂള്‍ അനുസരിച്ച് വിവിധ സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ആറ് ഗവര്‍ണറേറ്റുകളിലും അറ്റകുറ്റപ്പണി ജനുവരി മുതല്‍ തുടങ്ങുമെന്ന് വൈദ്യുതി, ജല പുനരുപയോഗ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാവിലെ എട്ടു മണി മുതല്‍ നാല് മണിക്കൂറാണ് അറ്റകുറ്റപ്പണി നടക്കുക. അറ്റകുറ്റപ്പണിയുടെ സമയം കണകാക്കി കാലയളവ് നീട്ടാനോ കുറയ്ക്കാനോ ആണ് സാധ്യത.
Read more
Advertisement
WhiteswanTV Footer