ആലപ്പുഴ തീരത്ത് അപ്രതീക്ഷിത കടലാക്രമണം; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു
ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ആലപ്പുഴ തീരപ്രദേശത്ത് അപ്രതീക്ഷിതമായി കടൽ കയറിയത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ടാണ് പുറക്കാട് മേഖലയിൽ ശക്തമായ കടലാക്രമണം ഉണ്ടായത്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിന്നിരുന്നെങ്കിലും മത്സ്യബന്ധനത്തിന് കടലിൽ പോയ തൊഴിലാളികളാണ് കൂറ്റൻ തിരമാലകളിൽപ്പെട്ടത്. തോട്ടപ്പള്ളി, പുറക്കാട്, ആനന്ദേശ്വരം, പറവൂർ, ഗലീലിയ, തുമ്പോളി എന്നിവിടങ്ങളിൽ നിന്നുള്ള വള്ളങ്ങളാണ് കടലാക്രമണത്തിൽപ്പെട്ടത്. കടലിൽ വലിയ തിരമാലകൾ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വള്ളങ്ങൾ ഉടൻ കരയ്ക്കടുപ്പിക്കുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അതേസമയം, കള്ളക്കടൽ സംബന്ധിച്ച് […]
Read more