Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലപ്പുഴ തീരത്ത് അപ്രതീക്ഷിത കടലാക്രമണം; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ആലപ്പുഴ തീരപ്രദേശത്ത് അപ്രതീക്ഷിതമായി കടൽ കയറിയത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ടാണ് പുറക്കാട് മേഖലയിൽ ശക്തമായ കടലാക്രമണം ഉണ്ടായത്.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിന്നിരുന്നെങ്കിലും മത്സ്യബന്ധനത്തിന് കടലിൽ പോയ തൊഴിലാളികളാണ് കൂറ്റൻ തിരമാലകളിൽപ്പെട്ടത്. തോട്ടപ്പള്ളി, പുറക്കാട്, ആനന്ദേശ്വരം, പറവൂർ, ഗലീലിയ, തുമ്പോളി എന്നിവിടങ്ങളിൽ നിന്നുള്ള വള്ളങ്ങളാണ് കടലാക്രമണത്തിൽപ്പെട്ടത്.

കടലിൽ വലിയ തിരമാലകൾ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വള്ളങ്ങൾ ഉടൻ കരയ്ക്കടുപ്പിക്കുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

അതേസമയം, കള്ളക്കടൽ സംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും തോട്ടപ്പള്ളി തീരദേശ പൊലീസ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിച്ചു.

തീരദേശ മേഖലയുമായി പരിചയക്കുറവുള്ള ഉദ്യോഗസ്ഥർ ചുമതലയേറ്റതോടെ അടിയന്തര സാഹചര്യങ്ങളിൽ കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്നും സംഘടനകൾ പരാതിപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix