Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Security lapse

നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. ഗുരുവായൂർ ക്ഷേത്രദർശനത്തിനായി എത്തിയ ഉപരാഷ്ട്രപതി ജ​ഗദീപ് ധർക്കറിൻ്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തുകയായിരുന്നു. കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. സുരക്ഷാ ഹൗസിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായ ഇയാളെ സംശയം തോന്നിയ മറ്റ് ഉദ്യോഗസ്ഥർ ഉടൻ രക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചതായി തെളിഞ്ഞു. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. ​അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും നടപടി ഉടൻ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
Read more

Recent News

Advertisement
WhiteswanTV Footer