Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പന്തിനും സെഞ്ച്വറി, പടുകൂറ്റൻ സ്കോറുമായി ഇന്ത്യ; കിവികൾക്ക് 2 വിക്കറ്റ് നഷ്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിം​ഗ്സിൽ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ. വെല്ലിംഗ്ടണില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യ 352 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 368നെതിരെ ഇന്ത്യ ഒമ്പതിന് 720 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കെ എല്‍ രാഹുലിന് (136) പിന്നാലെ റിഷഭ് പന്തും സെഞ്ചുറി നേടി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ആതിഥേയര്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ടിന് 119 എന്ന നിലയിലാണ്. ഇപ്പോഴും 233 റണ്‍സ് പിറകിലാണ് ന്യൂസിലന്‍ഡ്. ന്യൂസിലൻഡ് മണ്ണിലെ ഒരു ടീമിന്റെ ഉയർന്ന സ്കോറാണ് ഇന്ത്യ കുറിച്ചത്.

ടോം ലാതം (0), ഹെന്റി നിക്കോള്‍സ് (31) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ഡെവോണ്‍ കോണ്‍വെ (59), രചിന്‍ രവീന്ദ്ര (27) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. നേരത്തെ, നാലിന് 486 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗിനെത്തിയത്. പിന്നാലെ പന്ത് സെഞ്ചുറി പൂര്‍ത്തിയാക്കി. 153 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സും 10 ഫോറും നേടി. പന്തിന് പുറമെ ധ്രുവ് ജുറല്‍ 78 റണ്‍സെടുത്തു. അന്‍ഷൂല്‍ കാംബോജ് (38), വാഷിംഗ്ടണ്‍ സുന്ദര്‍ (24), ആകാശ് ദീപ് (13) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് ഇന്ന് നഷ്ടമായി. ജസ്പ്രിത് ബുമ്ര (7) പുറത്താവാതെ നിന്നു. ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix