മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തുളസി ഭാസ്‌കരന്‍ അന്തരിച്ചു
ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററായ തുളസി ഭാസ്‌ക്കരൻ അന്തരിച്ചു . 77 വയസായിരുന്നു .നെടുമങ്ങാട് സ്വദേശിയായ തുളസി തിരുവനന്തപുരം മാഞ്ഞാലിക്കുളം ധര്‍മ്മാലയം റോഡ് അക്ഷയയിലാണ് താമസം.9 മുതല്‍ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടര്‍ന്ന് തിരുവനന്തപുരം ന്യൂസ്എഡിറ്ററായും പ്രവര്‍ത്തിച്ച തുളസി 1984ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ്എഡിറ്റര്‍ ട്രെയിനിയായിട്ടാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2008 സെപ്തംബറില്‍ വിരമിച്ചു. ‘ഇ കെ നായനാരുടെ ഒളിവുകാല ഓര്‍മകള്‍’, സ്‌നേഹിച്ച് മതിയാവാതെ’ എന്നീ പുസ്തകങ്ങളും ഏഴ് വിവര്‍ത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. […]
Read more

