Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: shabarimala cse

ശബരിമല സ്വര്‍ണക്കൊളള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ല

കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം ഹൈക്കോടതി നീക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ കണ്ഠരർ രാജീവരർക്ക് 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 18-നാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണസംഘത്തിന് പ്രഥമദൃഷ്ട്യാ ക്രിമിനൽ ഗൂഢാലോചനയിലോ നേരിട്ടുള്ള പങ്കാളിത്തത്തിലോ അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം. ഇതിനിടെ, […]
Read more

ശബരിമല സ്വർണക്കവര്‍ച്ച കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല ക്ഷേത്രം സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്യുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീലിലാണ് കേരള ഹൈക്കോടതിയുടെ പരാമർശം ഉണ്ടായത്. ജാമ്യം നൽകിയ നടപടി ചോദ്യം ചെയ്തുകൊണ്ട് സർക്കാർ കോടതിയെ സമീപിച്ചതാണ്. കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചിരുന്നു. “തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലും ഇല്ല” എന്ന പരാമർശം ഉത്തരവിൽ ഉണ്ടായതും സർക്കാർ അപ്പീലിൽ ചോദ്യം ചെയ്തിരുന്നു. ഇത്തരത്തിലുള്ള പരാമർശങ്ങൾ കീഴ്കോടതി നടത്താൻ […]
Read more

ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ എൻഎസ്എസ് സുപ്രീം കോടതിയിൽ ഉന്നയിച്ച വാദങ്ങളെ ശക്തമായി തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ പ്രവേശനം ആരെക്കൊടുക്കണമെന്നത് ആ മതവിഭാഗം തന്നെ തീരുമാനിക്കണമെന്ന എൻഎസ്എസ് നിലപാടിനെ ബോർഡ് എതിർത്തു. ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി, എട്ട് പേജുള്ള വിശദമായ കുറിപ്പ് ഭരണഘടനാ ബെഞ്ചിന് സമർപ്പിച്ചു. പൊതുക്ഷേത്രങ്ങളിൽ ജാതിയുടേയോ വർഗ്ഗത്തിന്റേയോ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത്തരത്തിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും ബോർഡ് വ്യക്തമാക്കി. അതേസമയം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix