Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shabarimala gold robbery

ശബരിമല സ്വർണക്കൊള്ള; അന്തിമ റിപ്പോർട്ട് നൽകുന്നില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്ര സമർപ്പണം വൈകുന്നതിനെതിരെ ആക്ഷേപം. രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയ്യാറായിട്ടുണ്ടെങ്കിലും അന്തിമ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്. ജംഷഡ്പൂരിലെ ലാബിൽ നിന്നുള്ള പരിശോധനാഫലം ലഭിക്കുന്നതിലും വൈകുന്നതായി വിവരമുണ്ട്. ഇതിനിടെ, കവർച്ച ചെയ്ത സ്വർണത്തിന്റെ അളവിൽ അന്തിമ തീരുമാനം എടുത്തതായി അന്വേഷണ സംഘം അറിയിച്ചു. ഏകദേശം 1700 ഗ്രാം സ്വർണം കവർന്നതാണെന്നതാണ് നിഗമനം. കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. പുതിയ സർക്കാർ ചുമതലയേറ്റതിന് […]
Read more

ശബരിമല സ്വർണക്കൊള്ള; രണ്ടാമത്തെ കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാമത്തെ കേസിലും പ്രതി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി. രണ്ടും കേസുകളും ഒരുമിച്ച് പരിഗണിക്കാനായി കോടതി മാറ്റിയിട്ടുണ്ട്. ശബരിമല ദ്വാരപാലക പാളി കേസിൽ 41-ാം ദിവസത്തിൽ ജാമ്യം നൽകിയതിനെതിരെ എസ്‌ഐടിയുടെ പരാതി, കണ്ഠരര് രാജീവർ കേസിലെ സുപ്രധാന പങ്കുള്ളവനാണ് എന്നതിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഡിജിറ്റൽ രേഖകളും മൊഴികളും പരിശോധിച്ചപ്പോൾ, രാജീവരും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ജാമ്യം ലഭിച്ചതിൽ ചൂണ്ടിക്കാട്ടിയ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്കും എൻ വാസുവിനും ഇഡി യുടെ സമൻസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്ക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് നൽകി. അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് ഇരുവരോടും നിർദേശം നൽകിയിരിക്കുന്നത്. സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടി പ്രതിചേർത്ത എല്ലാവരെയും ഇഡി ചോദ്യം ചെയ്യുന്നതായാണ് വിവരം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കു ഉടൻ നോട്ടീസ് നൽകുമെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
Read more

ശബരിമല സ്വർണക്കൊള്ള; തന്ത്രിക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവ് പുറത്ത്. തന്ത്രിക്കെതിരേ തെളിവുകൾ ഹാജരാക്കാൻ എസ്ഐടിക്ക് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ദേവസ്വം ബോർഡിന്റെ ചുമതലയാണ്. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നുമാണ് പുറത്തുവന്ന ജാമ്യ ഉത്തരവിൽ പറയുന്നത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസിൽ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്നും […]
Read more

ശബരിമല സ്വർണക്കൊള്ള; എന്‍ വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ കൊല്ലം ദേവസ്വം ബോർഡ് മുൻ അംഗവും സിപിഎം പ്രതിനിധിയുമായ എന്‍ വിജയകുമാറിനെ വിജിലൻസ് കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ എടുത്തത്. എ. പത്മകുമാർ നേതൃത്വം നൽകുന്ന ബോർഡിലെ സിപിഎം നോമിനിയായാണ് വിജയകുമാർ നിയമനമായിരുന്നത്.
Read more

ശബരിമല സ്വർണകൊള്ളക്കേസ്‌;കെ.പി. ശങ്കരദാസിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പിന്നാലെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കി. 14 ദിവസത്തേക്കാണ് ശങ്കര […]
Read more

ശബരിമല സ്വർണക്കൊള്ള; നടപടി വേഗത്തിൽ ആക്കാൻ ഇ‍ഡി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസ് എടുത്തതിനു പിന്നാലെ നടപടി വേഗത്തിൽ ആക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. പ്രധാന പ്രതികളടക്കം ചിലരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നാണ് വിവരം. കേസിൽ ഉണ്ടായ നഷ്ടത്തിന്റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്തുകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കും. എസ്ഐടി പ്രതിചേർത്ത എല്ലാ പ്രതികളെയും ഉൾപ്പെടുത്തി കൊച്ചി യൂണിറ്റിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏറ്റവും ഒടുവിൽ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി […]
Read more

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. രണ്ടു കേസുകളിലും നൽകിയ ജാമ്യാപേക്ഷ 14 ആം തീയതി വിജിലൻസ് കോടതി പരിഗണിക്കും. കൂട്ടുത്തരവാദിത്വത്തിന്‍റെ ഭാഗമായിട്ടാണ് ശബരിമലയിലെ പാളികള്‍ കൈമാറിയത് അടക്കം എല്ലാക്കാര്യങ്ങളും നടന്നത് എന്നാണ് ഹര്‍ജികളിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. അതേ […]
Read more

Recent News

Advertisement
WhiteswanTV Footer