തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്ക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് നൽകി. അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് ഇരുവരോടും നിർദേശം നൽകിയിരിക്കുന്നത്.
സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടി പ്രതിചേർത്ത എല്ലാവരെയും ഇഡി ചോദ്യം ചെയ്യുന്നതായാണ് വിവരം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കു ഉടൻ നോട്ടീസ് നൽകുമെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.




