ശബരിമല സ്വര്‍ണകൊള്ള; കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസിൽ തര്‍ക്ക ഹര്‍ജി നൽകി വിഡി സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനനഷ്ട കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തർക്കഹർജി സമർപ്പിച്ചു. കേസ് തിരുവനന്തപുരം രണ്ടാം അഡീഷണൽ സബ് കോടതിയാണ് പരിഗണിക്കുന്നത്. ഒക്ടോബർ 8-ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും മാനനഷ്ട ഹർജി രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും സതീശൻ തർക്കഹർജിയിൽ വ്യക്തമാക്കുന്നു. കടകംപ്പള്ളി നൽകിയ ഹർജിയിൽ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ശബരിമലയിലെ ദ്വാരപാലക ശിൽപം ഒരു കോടീശ്വരന് വിറ്റുവെന്ന് കടകംപ്പള്ളി അറിയാമെന്നാണ് സതീശൻ […]
Read more

