ഷഫീറിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ കരാർ നിയമനം
തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് വിദ്യാഭ്യാസ വകുപ്പിൽ താല്‍ക്കാലിക നിയമനം നൽകിയത് വിവാദത്തിൽ. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം ലഭിച്ചത്. നിയമനത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സീമാറ്റ് ഡയറക്ടറെ ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന എൻജിഒ അസോസിയേഷൻ സമ്മേളനത്തിൽ, പൊലീസിലെ സ്ഥലംമാറ്റം ആവശ്യപ്പെട്ട അളിയനോട് ‘പോയി പണി നോക്കാൻ’ പറഞ്ഞതായി ബിആർഎം ഷഫീർ നടത്തിയ പ്രസംഗം നേരത്തെ ശ്രദ്ധ നേടിയിരുന്നു. […]
Read more