Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Shibin murder case

ഷിബിൻ വധക്കേസ്; വിദേശത്ത് ഒളിവിൽ കഴിയുന്ന ലീഗ് പ്രവർത്തകനെതിരെ റെഡ് കോർണർ നോട്ടീസ്

കോഴിക്കോട്: തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ വധകേസിൽ ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി. വിദേശത്തു ഒളിവിൽ കഴിയുന്ന ലീഗ് പ്രവർത്തകനായ തെയ്യമ്പാടി ഇസ്മായിലിനെതിരെയാണ് ആഭ്യന്തര വകുപ്പ് റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയത്. ഹൈക്കോടതി ഇസ്മായിലിനെതിരെ അറസ്റ്റ് വാറന്റിന് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് നടപടി. ഇസ്മായിലിനെതിരായ നടപടി വൈകുന്നതിൽ ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട ഏഴു പ്രതികളെയും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. തെയ്യമ്പാടി ഇസ്മയിൽ ഒഴികെയുള്ള ആറ് പ്രതികളും നിലവിൽ ജയിലിലാണ്. Content: […]
Read more

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്കും ജീവപര്യന്തം

കൊച്ചി: തൂണേരി ഷിബിന്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കും, 15,16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിദേശത്തായിരുന്ന പ്രതികള്‍ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. ഒരോ ലക്ഷം വീതം പ്രതികള്‍ അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക ഷിബിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ […]
Read more

തൂണേരി ഷിബിന്‍ വധക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: തൂണേരി സ്വദേശി ഷിബിന്‍ വധക്കേസില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മുസ്ലിംലീഗ് പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. പ്രതികളില്‍ ആറു പേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലുമാണെന്നാണ് വിവരം.നാദാപുരം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 2015 ജനുവരി 22ന് ആണ് സംഭവം ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. ഷിബിന്‍ വധക്കേസില്‍ വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ മാസം 15ന് മുമ്പ് അറസ്റ്റ് […]
Read more

തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളായ മുസ്ലിലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 6 വരെയും 15, 16 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix