Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shine tom chacko

ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം നാളെ

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം നാളെ. തമിഴ്‌നാട്ടിലെ വാഹനാപകടത്തിലാണ് മരിച്ചത്. രാവിലെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. മുണ്ടൂരിലെ വീട്ടില്‍ ഇന്ന് വൈകിട്ട് 4 മണി മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ ഷോൾഡറിന് താഴെ മൂന്ന് പൊട്ടലുകളും നട്ടെല്ലിന് ചെറിയ പൊട്ടലും സംഭവിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. അപകടത്തില്‍ കൂടുതല്‍ പരുക്കേറ്റ ഷൈനിന്റെയും അമ്മയുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് […]
Read more

‘ഡാൻസ് പാര്‍ട്ടി’ ഇനി ഒടിടിയിൽ; സ്‍ട്രീമിംഗ് മെയ് 30ന്

സോഹൻ സീനുലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഡാൻസ് പാർട്ടി. വിഷ്‍ണു ഉണ്ണികൃഷ്‌ണൻ ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സോഹൻ സീനുലാലിന്റേതാണ് തിരക്കഥയും. ഇപ്പോള്‍ ഡാൻസ് പാര്‍ട്ടി സിനിമ ഒടിടിയിലേക്ക് മനോരമ മാക്സിലൂടെ മെയ് 30ന് എത്തുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്‍മിക സംഭവവും, അതിനെ വളരെ രസകരമായി […]
Read more

എക്‌സൈസ് ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈൻ ടോം ചാക്കോ

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് നടൻ ഷൈൻ ടോം ചാക്കോ. ബംഗളൂരുവിലെ ഡീ അഡിക്ഷൻ സെന്ററിൽ നിന്നാണ് ഷൈൻ നേരിട്ട് ആലപ്പുഴയിത്തിയത് അതിനാൽ തന്നെ ഇത് വിഡ്രോവൽ സിൻഡ്രോമാണ് എന്നാണ് സംശയം. ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ ഹാജരായപ്പോൾ തന്നെ ഷൈൻ ഒരു മണിക്കൂറിനുള്ളിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കണമെന്ന നിബന്ധന വെച്ചിരുന്നു . ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാന പ്രതിയായ തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീനാഥ് ഭാസിയെയും, ഷൈൻ ടോം ചാക്കോയേയും […]
Read more

ഷൈനിനെതിരെ ആരോപണവുമായി നടി അപര്‍ണ ജോസ്

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ ആരോപണവുമായി നടി അപര്‍ണ ജോസ്. സൂത്രവാക്യം സിനിമയിലെ നടി അപര്‍ണ ജോണ്‍സാണ് ആരോപണവുമായി എത്തിയത്. സിനിമ സെറ്റില്‍ വച്ച് ഷൈന്‍ തന്നോട് മോശമായി പെരുമാറിയെന്ന് അപര്‍ണ വെളിപ്പെടുത്തി. നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സി അലോഷ്യസിന്റെ പരാതിക്കു പിന്നാലെയാണ് സൂത്രവാക്യം സിനിമയിലെ തന്നെ നടിയായ അപര്‍ണ ജോണ്‍സും രംഗത്ത് വന്നത്. ഷൈന്‍ തന്നോട് മോശമായി പെരുമാറി, വിഷയം അപ്പോള്‍ തന്നെ തനിക്ക് വിശ്വാസമുള്ള സഹപ്രവര്‍ത്തകയുമായി പങ്കുവച്ചെന്നും ഉടനെ […]
Read more

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിന്റെയും ശ്രീനാഥ് ഭാസിയുടെയും പങ്ക് അന്വേഷിക്കാൻ എക്സൈസ്

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങളായ ഷൈൻ ടോം ചാക്കോയുടെയും ശ്രീനാഥ് ഭാസിയുടെയും ബന്ധം അന്വേഷിച്ച് എക്സൈസ്. ഷൈനും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളെന്ന തസ്ലിമയുടെ മൊഴിയിൽ വ്യക്തത വരുത്താൻ ഇന്നും കൂടുതൽ ചോദ്യം ചെയ്യും. അതേസമയം ലഹരിക്കേസിൽ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും. തസ്ലീമ പറഞ്ഞ കാര്യങ്ങൾ അന്വേഷണസംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാൽ ഈ കേസുമായി അവർക്ക് യാതൊരു ബന്ധവുമില്ല എന്നാണ് തസ്ലീമ പറഞ്ഞിരുന്നത്. ഇരു നടന്മാരെയും […]
Read more

ഷൈൻ ടോം ചാക്കോയ്ക്കെതിരായ കേസ്; തുടരന്വേഷണ സാധ്യത പരിശോധിക്കാൻ പൊലീസ്

കൊച്ചി: ലഹരിക്കേസിൽ പ്രതിയായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് നിർണായകം. ഷൈനിന്റെ കേസിൽ തുടരന്വേഷണ സാധ്യത പരിശോധിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ഇന്ന് അന്വേഷണ സംഘത്തിൻ്റെ യോഗം ചേരും. ഷൈനിനെതിരായ നടപടി ഉറപ്പിക്കാൻ സിനിമാ സംഘടനകളുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം ഇന്ന് യോഗം ചേരുന്നത്. ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഷൈനിനെ […]
Read more

ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട് ; ഉണ്ണി മുകുന്ദന്‍

സമൂഹത്തിലെ ലഹരി വര്‍ധനവിന് സിനിമയല്ല പ്രശ്‌നമെന്ന് ഉണ്ണി മുകുന്ദന്‍. മാര്‍ക്കോ സിനിമ അതിന് കാരണമാകുന്നില്ല. സമൂഹത്തിലെ പ്രശ്‌നങ്ങളെയാണ് സിനിമ ചൂണ്ടിക്കാണിക്കുന്നതെന്നും സിനിമ മേഖലയില്‍ മാത്രമല്ല ലഹരിയുടെ പ്രശ്‌നമുള്ളതെന്നും ഉണ്ണി മുകുന്ദന്‍ കൊച്ചിയില്‍ പറഞ്ഞു. ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട്. സിനിമയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Read more

ഷൈൻ ടോം ചാക്കോ അമ്മയ്ക്ക് പുറത്തേക്ക്..?; വിൻസിയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ അന്വേഷണ കമ്മീഷൻ

കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഒരുങ്ങി അമ്മ അന്വേഷണ കമ്മീഷൻ. ഷൈൻ ടോമിനെതിരായ പ്രാഥമിക റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കുമെന്നാണ് സൂചന. വിൻസിയിൽ നിന്നും വിനു മോഹൻ്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകരോടും ഇവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ സിനിമാ സംഘടനകളും കടുത്ത നടപടി സ്വീകരിക്കും. ഷൈനിൻ്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി എടുക്കുക. ഫിലിം ചേംബർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ എന്നീ […]
Read more

ഷൈൻ ടോം ചാക്കോയെ മാറ്റി നിർത്തും; വിൻസി പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം ഉണ്ടായതെന്ന് കാണിച്ച് ഫിലിം ചേമ്പറിനും, സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ അമ്മക്കും പരാതി നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്ന് നിർമാതാവ് സജി നന്ത്യാട്ട് പറഞ്ഞു. ഫിലിം ചേംബർ അംഗങ്ങൾ വേണ്ട പിന്തുണ നൽകിയാണ് വിൻസി പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തനങ്ങൾ […]
Read more

കൊക്കെയ്ന്‍ കേസ്: നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെവിട്ടു

കൊച്ചി: കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെവിട്ടു. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് വെറുതെവിട്ടത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2015 ജനുവരി 30-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് കൊക്കെയ്നുമായി നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. ഏഴ് ഗ്രാം കൊക്കയ്നുമായാണ് അഞ്ചുപേരെ പിടികൂടിയത്. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ഇതിനിടെ തുടരന്വേഷണവും നടന്നു.
Read more
Advertisement
WhiteswanTV Footer