Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഡാൻസ് പാര്‍ട്ടി’ ഇനി ഒടിടിയിൽ; സ്‍ട്രീമിംഗ് മെയ് 30ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സോഹൻ സീനുലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഡാൻസ് പാർട്ടി. വിഷ്‍ണു ഉണ്ണികൃഷ്‌ണൻ ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സോഹൻ സീനുലാലിന്റേതാണ് തിരക്കഥയും. ഇപ്പോള്‍ ഡാൻസ് പാര്‍ട്ടി സിനിമ ഒടിടിയിലേക്ക് മനോരമ മാക്സിലൂടെ മെയ് 30ന് എത്തുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്‍മിക സംഭവവും, അതിനെ വളരെ രസകരമായി തരണം ചെയ്യുവാനുള്ള ഇവരുടെ ശ്രമങ്ങളുമാണ് ‘ഡാൻസ് പാർട്ടി’ പ്രമേയമാക്കിയത്. രാഹുൽ രാജും ബിജിബാലും വിവേകയുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിനു കുര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യുവാക്കളെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ഒരു ചിത്രം ഡാൻസിനും പാട്ടിനും പ്രാധാന്യം നൽകി ഒരുക്കുമ്പോള്‍ ‘ഡാൻസ് പാർട്ടി’യുടെ കോറിയോഗ്രാഫറായി എത്തിയിരിക്കുന്നത് സൗത്ത് ഇന്ത്യയിലെ തന്നെ പ്രഗൽഭനായ ഷെരീഫ് മാസ്റ്റർ ആണ്.

ചിത്രത്തിൽ ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, സാജു നവോദയ , ഫുക്രു ,ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം , നാരായണൻകുട്ടി, പ്രീതി രാജേന്ദ്രൻ, ജോളി ചിറയത്ത്, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer