Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ചതോടെ പൊതുസ്വതന്ത്രനെ തന്നെ മത്സരത്തിന് ഇറക്കാൻ തീരുമാനമെന്ന സൂചന നൽകി സിപിഎം. പൊതുസ്വതന്ത്രനായി നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ നേതൃത്വം പരിഗണിക്കുമെന്നാണ് സൂചന. മുൻ എംഎൽഎ പി വി അന്‍വറിനെ പോലെ ഷിനാസിനെയും പൊതുസ്വതന്ത്രനിലേക്ക് നീക്കാനാണ് സിപിഎം ഒരുങ്ങുന്നതെന്നാണ് വിവരം. സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായ ഷിനാസിന്റെ ജനീകയത കണക്കിലെടുത്താണ് സിപിഎം സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹത്തെ പരിഗണിച്ചതെന്നാണ് സൂചന.

എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിതിക്കരണം വന്നിട്ടില്ല. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം എൽഡിഎഫും, യൂഡിഎഫും ഒരു തുറന്ന രാഷ്ട്രീയ പോരിനിറങ്ങുകയാണെങ്കിൽ ബിജെപി സ്ഥാനാര്‍ത്ഥിയെ ഉപതിരഞ്ഞെടുപ്പിന് നിര്‍ത്തേണ്ടതില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശം. ഇത് പാർട്ടിയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. 7 മാസത്തേക്ക് എംഎല്‍എ തിരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പക്ഷം.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer