മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി വി അൻവർ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍. അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ എന്നും എന്തിനാണ് അന്‍വര്‍ നാണംകെട്ട നടപടിക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു.
അൻവർ മത്സരിച്ചാൽ ഇടതുപക്ഷത്തിനെ ബാധിക്കില്ല. നിലമ്പൂരിൽ സിപിഎമ്മിന് ജനകീയനായ സ്ഥാനാർത്ഥി വരും’ എന്നും ജയരാജന്‍ പറഞ്ഞു. കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വിഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.






