രോഹിത് വെമുല മുതൽ നിധിൻ രാജ് വരെ; അടങ്ങാത്ത ജാതിവെറിയിൽ തീർന്ന് പോയ യുവ ജീവിതങ്ങൾ
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജ് എന്ന ഇരുപത്തിയൊന്നുകാരന്റെ ആത്മഹത്യ കേരളത്തിന്റെ പൊതുബോധത്തിന് നേരെ ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗൗരവകരമാണ്. അക്ഷരമുറ്റങ്ങളിൽ തുല്യതയും സാഹോദര്യവും പഠിപ്പിക്കേണ്ടവർ തന്നെ ജാതിവെറിയുടെ വക്താക്കളായി മാറുന്ന കാഴ്ച പരിഷ്കൃത സമൂഹത്തിന് ലജ്ജാകരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവേചനത്തിന്റെ ഇരുണ്ട അറകളായി മാറുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി നിധിൻ രാജിന്റെ മരണം മാറിയിരിക്കുന്നു. ജ ഒരു വിദ്യാർത്ഥിക്ക് ലഭിക്കേണ്ട സ്വാഭാവികമായ പിന്തുണയ്ക്കും മാർഗനിർദ്ദേശങ്ങൾക്കും പകരം ജാതീയമായ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും […]
Read more