Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sivagiri

ഈഴവ സമുദായത്തില്‍ നിന്ന് ആറ് മന്ത്രിമാര്‍ വേണം; ആവശ്യവുമായി ശിവഗിരി മഠം

തിരുവനന്തപുരം: ഈഴവ സമുദായത്തില്‍ നിന്ന് ജയിച്ചുവന്ന ഒന്‍പത് പേരില്‍ ആറ് പേരെ മന്ത്രിമാരാക്കണമെന്ന ആവശ്യവുമായി ശിവഗിരി മഠം. തങ്ങളുടെ ആവശ്യം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ അറിയിച്ചിട്ടുണ്ടെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിന് വകുപ്പുള്ളതുപോലെ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയെയും ആവശ്യമുണ്ട്. കേരളത്തില്‍ 42 ഓളം പിന്നാക്ക സമുദായങ്ങളുണ്ട്. സമുദായങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി വകുപ്പ് മന്ത്രിയുണ്ടാകണമെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
Read more

കഥാപ്രസംഗ ശതാബ്ദി സമ്മേളനം ഇന്ന്

തിരുവനന്തപുരം : ശിവഗിരി മഠത്തിന്റെയും കഥാപ്രസംഗ പരിപോഷണ സമിതിയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന കഥാപ്രസംഗ ശതാബ്ദിയുടെ ഭാഗമായുള്ള പ്രതിമാസ പരിപാടി ഞായറാഴ്ച രാവിലെ 10-ന് ദൈവദശകം ഹാളിൽ നടക്കും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്‌ഘാടനം ചെയ്യും. നവോത്ഥാനകലയുടെ നായകൻ ഇരവിപുരം ഭാസി അനുസ്മരണം കെ.പി. സജിനാഥ് നിർവഹിക്കും. കഥാപ്രസംഗ അവതരണവും നടക്കും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix