Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: snake found

‘ഡിസൈൻ അത്ര പോരാ ഒന്ന് മാറ്റണം’; ചെറുപുഴയിൽ സ്റ്റിക്കർ കടയിൽ അണലി

കണ്ണൂർ: ചെറുപുഴ ടൗണിലെ മിന്ന സ്റ്റിക്കർ കട്ടിംഗ് കടയ്ക്കുള്ളിൽ ഉഗ്രവിഷമുള്ള അണലിയെ കണ്ടെത്തി. കടയ്ക്കുള്ളിൽ പാമ്പിനെ കണ്ടതോടെ ജീവനക്കാർ സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിരാൻപാറയെ വിവരം അറിയിച്ചു. പാമ്പ് കടയുടെ സീലിങ്ങിനിടയിലേക്ക് കയറിയതിനാൽ പിടികൂടൽ ദുഷ്കരമായി. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരും ചേർന്ന് അണലിപ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. ഉഗ്രവിഷമുള്ള പാമ്പായതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പിടികൂടിയ പാമ്പിനെ വനമേഖലയിൽ വിട്ടയച്ചു.
Read more

പക്ഷാഘാതം ബാധിച്ച വയോധികന്റെ കൈയില്‍ മണിക്കൂറുകളോളം വിഷപ്പാമ്പ് ചുറ്റി

ബൗധ്: ഒഡീഷയിലെ ബൗധ് ജില്ലയില്‍ വയോധികന്റെ കൈയില്‍ മണിക്കൂറുകളോളം വിഷപ്പാമ്പ് ചുറ്റിയ നിലയില്‍ കണ്ടെത്തി. ഹരഭംഗ ബ്ലോക്കിന് കീഴിലുള്ള അഡെനിഗഡ് ഗ്രാമത്തില്‍, പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന വയോധികന്റെ കൈയിലാണ് പാമ്പിനെ കണ്ടെത്തിയത്. കൃഷ്ണ ചന്ദ്ര സാഹു എന്ന വയോധികനാണ് സംഭവത്തിന് ഇരയായത്. രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് വീട്ടിനുള്ളിലേക്ക് കയറിയത് എന്നാണ് പ്രാഥമിക നിഗമനം. തുറന്നിരുന്ന ജനല്‍ വഴിയാണ് പാമ്പ് വീട്ടില്‍ പ്രവേശിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഉറക്കത്തിനിടെ ശരീരത്തിലൂടെ എന്തോ ഇഴയുന്നതായി അനുഭവപ്പെട്ടെങ്കിലും, ചലനശേഷി കുറവായതിനാല്‍ സാഹുവിന് രക്ഷപ്പെടാന്‍ […]
Read more

താറാവിന്റെ കൂട്ടിനുള്ളിൽ 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്‌

ആലപ്പുഴ: താമരക്കുളത്ത് താറാവുകൂട്ടിൽ 12 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ് പിടികൂടി. താമരക്കുളം നടീവയൽ അനുഭവനം വേണുവിന്റെ വീട്ടിലെ താറാവുകൂട്ടിൽ ഇന്ന് രാവിലെ കണ്ടെത്തിയ പാമ്പിനെ സർപ്പ വോളന്റിയർ ഹരിലാലാണ് പിടികൂടിയത്. രാവിലെ താറാവുകളെ തുറന്നുവിടാനെത്തിയപ്പോൾ അനക്കം കേട്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയതെന്നാണ് നാട്ടുകാരുടെ വിശദീകരണം. ഇതിനിടെ കോന്നിയിലെ മറ്റൊരു വീടിന്റെ ബോണറ്റിൽ കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവവും റിപ്പോർട്ട് ചെയ്തു. കോന്നി ആർആർടി സംഘം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സജീവ ശ്രമത്തോടെ പാമ്പിനെ പിടികൂടുകയായിരുന്നു. പ്രദേശത്ത് […]
Read more

പെരുമ്പാവൂരിൽ മൂർഖൻ പാമ്പിനെയും പാമ്പിൻ മുട്ടകളെയും കണ്ടെത്തി

എറണാകുളം: പെരുമ്പാവൂർ മണ്ണൂർ കുഴൂരിൽ മൂർഖൻ പാമ്പിനെ പിടികൂടി. കൂടാതെ സ്ഥലത്ത് നിന്ന് ഏകദേശം ഇരുപതോളം പാമ്പിൻ മുട്ടകളും കണ്ടെത്തി. കുഴൂർ നിരവത്ത് ജോസ് എന്നയാളുടെ പറമ്പിലെ മാളത്തിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധർ എത്തി സുരക്ഷിതമായി പാമ്പിനെ പിടികൂടുകയായിരുന്നു. കുട്ടികൾ സമീപത്ത് കളിക്കുന്നതിനിടെയാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതിനിടെ, ചൂട് രൂക്ഷമായ സാഹചര്യത്തിൽ പാമ്പുകടി സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix