കിടപ്പുമുറിയിലെ കിടക്കയിൽ അണലി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: കിളിമാനൂരിന് സമീപം വീട്ടിലെ കിടക്കയിൽ നിന്ന് അണലിയെ പിടികൂടി. മാവിൻമൂട് ഭാഗത്തെ വീട്ടിലാണ് ഇന്നലെ രാത്രി അണലി കയറിയത്. വീട്ടുകാർ പാമ്പിനെ കണ്ടതോടെ സ്നേക്ക് റസ്ക്യൂവറെ വിവരമറിയിച്ചതിനാൽ വലിയ അപകടം ഒഴിവായി. രാത്രി 11 മണിയോടെയാണ് സംഭവം. അടുക്കള ഭാഗത്ത് അണലിയുടെ വാൽ കണ്ടതോടെയാണ് വീട്ടുകാർ പാമ്പിനെ ശ്രദ്ധിച്ചത്. തുടർന്ന് മുറി പൂട്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്നേക്ക് റസ്ക്യൂവർ രാജേഷ് തിരുവാമന സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ […]
Read more







