Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Soubin Shahir

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി. രണ്ടാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മരട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നൂ. […]
Read more

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം

കൊച്ചി:മലയാളത്തില്‍ വന്‍ഹിറ്റായ സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു.സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിനെയും ചോദ്യം ചെയ്യും.ഇതിനായി സൗബിന്‍ ഷാഹിറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി.സിനിമാ നിര്‍മ്മാണത്തിലെ കള്ളപ്പണ ഇടപാടാണ് പരിശോധിക്കുന്നത്.
Read more

മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു ബ്ലാക്ക് മാജിക്കോ ?

മഞ്ഞുമ്മല്‍ ബോയ്സ് സിനിമ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പണം വാരിയ ചിത്രമായാണ് വാഴ്ത്തപ്പെടുന്നത്.എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രം കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഒരു തട്ടിപ്പിന്റെ കഥയെന്ന നിലയിലാണ്. അരൂര്‍ സ്വദേശിയായ സിറാജ് എന്ന വ്യവസായിയാണ് സിനിമയെ വെല്ലുന്ന തട്ടിപ്പിന് ഇരയായത്.എന്നാല്‍ തട്ടിപ്പിനും അപ്പുറം നടന്ന വലിയ കള്ളപ്പണ ഇടപാടാണോ ഈ വിവാദത്തിനു പിന്നിലെന്നും സംശയിക്കുന്നുണ്ട്. പൊലീസ് പരാതിക്കാരന് പണം തിരികെ നല്‍കാന്‍ ഉതകുന്ന രീതിയിലുള്ള അന്വേഷണം നടത്തുമ്പോഴും വന്‍ തോതില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix