കോവളം സ്പാ പീഡനക്കേസ്; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കാൻ നഗരസഭയുടെ നീക്കം
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാൻ തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് നഗരസഭ ഔദ്യോഗികമായി സർക്കാരിനെ സമീപിക്കും. അതേസമയം, കൗൺസിൽ യോഗത്തിൽ വിഷയം വലിയ തർക്കത്തിന് കാരണമായി. കൗൺസിലർ അജിൻ രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് ബിജെപി, യുഡിഎഫ് അംഗങ്ങൾ രംഗത്തെത്തിയത്. അജിനെതിരെ കൈക്കൂലി ആരോപണങ്ങളും അംഗങ്ങൾ ഉന്നയിച്ചു. ഇതോടെ കൗൺസിൽ ഹാളിൽ കടുത്ത ബഹളവും വാക്കുതർക്കവും ഉണ്ടായി. യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ […]
Read more