Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: space

ബഹിരാകാശത്ത് പോകാനുള്ള അടുത്ത ഊഴത്തിൽ ഒരു ഇന്ത്യക്കാരനും

സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം തിരിച്ചെത്തിയ ഇവര്‍ക്ക് രാജ്യം മുഴുവന്‍ അഭിനന്ദനം അര്‍പ്പിക്കുകയാണ്. അതേസമയം സ്പേസ് എക്സ് ഡ്രാഗണ്‍ സ്പേസ്‌ക്രാഫ്റ്റ് പേടകത്തില്‍ ബഹിരാകാശത്ത് പോകാനുള്ള അടുത്ത ഊഴത്തില്‍ ഒരു ഇന്ത്യക്കാരന്റെ പേര് കൂടി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ശുഭാന്‍ഷു ശുക്ലയാണ് ആ ഇന്ത്യാക്കാരന്‍. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിയായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയാണ് ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിന്റെ […]
Read more

സാങ്കേതിക തടസങ്ങള്‍; ഡോക്കിങ് ദൗത്യം വീണ്ടും മാറ്റി

ബെംഗളൂരു: സ്പാഡെക്സ് ദൗത്യം വീണ്ടും മാറ്റിവെച്ച് ഐ എസ് ആർ ഒ. ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് ഡോക്കിങ്. രണ്ടാംതവണയാണ് ഡോക്കിങ് പ്രക്രിയ മാറ്റിവെക്കുന്നത്. രാവിലെ എട്ടിനും 8.45 നും ഇടയില്‍ നടക്കേണ്ടിയിരുന്ന ഡോക്കിങ് തടസം ശ്രദ്ധയിൽ പെട്ടതോടെ അവസാനനിമിഷം വീണ്ടും മാറ്റുകയായിരുന്നു. പേടകങ്ങള്‍ തമ്മിലുള്ള ദൂരം 225 മീറ്ററായി കുറച്ചുകൊണ്ടുവരുന്നതിനിടെ ഉപഗ്രഹങ്ങളിലൊന്നിന്റെ പ്രവേഗം പ്രതീക്ഷിച്ചതുപോലെ ആകാത്തതിനാൽ പ്രക്രിയ മാറ്റിവെച്ചെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും വ്യക്തമാക്കി.
Read more

സുനിത വില്യംസിന്റെ ബഹിരാകാശ നടത്തം; ആറര മണിക്കൂര്‍

2025 ലെ വര്‍ഷത്തിലെ ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് സുനിതാ വില്യംസ്. നിക് ഹേഗുമൊത്താണ് 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിന് സുനിത തയ്യാറാകുന്നത്. ജനുവരി 16 ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30 ന് തുടങ്ങുന്ന നടത്തം ആറര മണിക്കൂറെടുത്ത് പൂര്‍ത്തിയാക്കുമെന്ന് നാസ വ്യക്തമാക്കി. ബഹിരാകാശ നിലയത്തിന്‍റെ അടിയന്തര അറ്റകുറ്റപ്പണികൾ ഇരുവരും ചേര്‍ന്ന് ചെയ്യും. സുനിതയുടെയും നിക്കിന്‍റെയും ബഹിരാകാശ നടത്തം നാസ ലൈവ് ആയി സംപ്രഷണം ചെയ്യും. ജനുവരി 23നാണ് അടുത്ത ബഹിരാകാശ നടത്തം.
Read more

ഏറ്റവും വലിയ ഛിന്നഗ്രഹം ഭൂമിക്ക് അടുത്തേക്ക്;നാസ

പുതിയൊരു ഛിന്നഗ്രഹം ഭൂമിക്ക് അടുത്തെത്തുന്നു എന്ന് പ്രഖ്യാപിച്ച് നാസ.ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് നാസയുടെ അറിയിപ്പ്.ഏറ്റവും വലിയ ഈ ഛിന്നഗ്രഹത്തിന് 2024 എന്‍എഫ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.2024 എന്‍ എഫ് ജൂലൈ 17നാണ് ഭൂമിക്ക് ഏറ്റവും അരികിലെത്തുക. മണിക്കൂറില്‍ 73,055 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. 67 മീറ്റര്‍ വ്യാസമുള്ള 30 ലക്ഷം മൈലായിരിക്കു ഈ സമയം ഭൂമിയും ഛിന്നഗ്രഹവും തമ്മിലുള്ള അകലം എന്ന് നാസയുടെ ജെറ്റ് പ്രോപ്പല്‍ഷന്‍ ലബോററ്ററി ഡാറ്റ പറയുന്നു.2024 […]
Read more

Recent News

Advertisement
WhiteswanTV Footer