പ്രധാനമന്ത്രിയുടെ പ്രസംഗ പരിഭാഷയിലെ പിഴവ്; പ്രതികരണവുമായി പള്ളിപ്പുറം ജയകുമാർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് പരിപാടിക്കിടെ സംഭവിച്ച പരിഭാഷയിലെ പിഴവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പള്ളിപ്പുറം ജയകുമാർ . സാങ്കേതികവിദ്യയിൽ സംഭവിച്ച ചില പ്രശ്നങ്ങൾ കാരണം തനിക്ക് ശരിയായി മോദിയുടെ പ്രസംഗത്തിന്റെ ഭാഗം കേൾക്കാൻ സാധിച്ചില്ലെന്നും തന്റെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചുവെന്നും ജയകുമാർ പ്രതികരിച്ചു . പ്രധാനമന്ത്രിയുടെ പ്രസംഗം നേരത്തേ തനിക്ക് നൽകിയിരുന്നു. എന്നാൽ അതിൽ കുറച്ച് കൂടി കാര്യങ്ങൾ കൂട്ടിച്ചേർക്കാനായി ഒരു എസ്‌പിജി ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ ഓഡിയോ പ്രശ്നം മൂലം ശരിയാം വിധം കൂട്ടിച്ചേർത്ത […]
Read more

