ഗതാഗതക്കുരുക്കിനു ആശ്വാസ൦; കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ അടച്ചു
എറണാകുളം: ഗതാഗത കുരുക്കിന് ആശ്വാസം എന്നോണം കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ അടച്ച് ടാറിങ് നടത്തി. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം സുഗമമായി. ദിവസങ്ങളായി കാലടിയിൽ തുടരുന്ന ഗതാഗതക്കുരുക്കിനും ശമനമായിരിക്കുകയാണ്. കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ 2 ദിവസമായി നടത്തി വന്ന പാലം ബഹിഷ്കരണ സമരവും സമരവും അവസാനിപ്പിച്ചു. പാലത്തിന്റെ ഇരു ഭാഗത്തും ട്രിപ്പുകൾ അവസാനിപ്പിച്ചായിരുന്നു സമരം. ഞായറാഴ്ച രാത്രിയിൽ പാലത്തിന്റെ 2 പ്രവേശന ഭാഗങ്ങളിലെയും കുഴികൾ അടയ്ക്കുകയും ടാറിങ് നടത്തുകയും ചെയ്തു. മഴ ഇല്ലാതിരുന്നതു മൂലം […]
Read more

