ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്യും
ഗുണ്ടാ തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെയും നടന്‍ ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. അതേസമയം ഓം പ്രകാശിനെ കാണാനായി മുറിയിലെത്തിയവരില്‍ വ്യവസായികളും ഉണ്ടെന്നാണ് സൂചന. ഓം പ്രകാശിനായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് തൃപ്പൂണിത്തുറ സ്വദേശി ഛലപതി എന്നയാളാണെന്ന് പൊലീസ് പറയുന്നു. ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും […]
Read more