വാട്‌സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു; ആറുവയസ്സുകാരിക്ക് മർദനം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൊബൈൽ ഫോണിൽ നിന്ന് വാട്‌സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തെന്നാരോപിച്ച് ആറുവയസ്സുകാരിക്ക് ക്രൂര മർദ്ദനം. മകളെ മർദിച്ച സംഭവത്തിൽ അമ്മക്കെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പാറശ്ശാല എസ്‌എച്ച്‌ഒയോടും ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും കമ്മീഷൻ വിശദീകരണം തേടി. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം. അമ്മ ശോഭയുടെ മൊബൈൽ ഫോണിൽ നിന്ന് വാട്‌സ്ആപ്പ് അക്കൗണ്ട് അൺഇൻസ്റ്റാൾ ചെയ്തെന്നാരോപിച്ചാണ് കുട്ടിയെ മർദിച്ചതെന്നാണ് റിപ്പോർട്ട്. തടിക്കഷ്ണം ഉപയോഗിച്ചും കുട്ടിയെ അടിച്ചതായി പറയുന്നു. മർദനത്തിൽ അവശയായ കുട്ടിക്ക് നടക്കാൻ പോലും കഴിയാത്ത […]
Read more