കൊല്ലത്ത് തെരുവുനായ ആക്രമണം വ്യാപകം; മൂന്ന് പഞ്ചായത്തുകളിൽ പലർക്കും പരിക്ക്
കൊല്ലം: തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിലായി ഏകദേശം 12 മണിക്കൂറോളം നായ ഭീതി വിതറി. വളർത്തു നായകൾക്കും കന്നുകാലികൾക്കും കടിയേറ്റതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് ആക്രമണം ആരംഭിച്ചത്. ശൂരനാട് വടക്ക് ആനയടി പാറ ജംക്‌ഷൻ സമീപത്തെ കശുവണ്ടി ഫാക്ടറിയ്ക്കരികിലെ ‘ഉഷാലയം’ എന്ന വീട്ടിൽ പാതി തുറന്ന വാതിലിലൂടെ കയറിയ നായ ഉറങ്ങിക്കിടന്നിരുന്ന 78 കാരിയായ മണിയമ്മയെ ആക്രമിച്ചു. നെഞ്ചിലും കൈകളിലും കടിയേറ്റു. സമീപത്തെ വീടിന്റെ […]
Read more