കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം; അഞ്ച് പേർക്ക് സസ്പെൻഷൻ
കാസർകോട്: വന്ദേമാതരം സെമിനാറിനിടെ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ കാസർകോട് കേന്ദ്ര സർവകലാശാല അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ, എൻഎസ്‌യുഐ, എംഎസ്എഫ് സംഘടനകളുടെ ഭാരവാഹികൾക്കെതിരെയാണ് നടപടി. 14 ദിവസത്തേക്കാണ് സസ്പെൻഷൻ. സംഭവത്തിൽ 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സെമിനാറിൽ ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. എന്നാൽ, പ്രതിഷേധത്തെ വന്ദേമാതരത്തിനെതിരായ നീക്കമായി ചിത്രീകരിക്കുകയാണെന്നും വിദ്യാർഥികളെ രാജ്യദ്രോഹികളാക്കാനാണ് ശ്രമമെന്നും വിവിധ സംഘടനകൾ ആരോപിച്ചു. സർവകലാശാലയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം തുടരുമെന്നും സംഘടനകൾ വ്യക്തമാക്കി. കേന്ദ്ര സർവകലാശാലയിൽ രണ്ട് ദിവസമായി […]
Read more