ട്രാന്‍സ്‌ജെന്‍ഡര്‍ ഭവനപദ്ധതി ‘സുഭദ്രം’ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമമേഖലയിലെ സ്വപ്ന പദ്ധതിയായ ‘സുഭദ്രം’ ഭവനപദ്ധതി ഒക്ടോബര്‍ 22ന് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിലാണ് പദ്ധതിയുടെ ഉദ്ഘാടനം. സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആശ്വാസമേകാനാണ് പദ്ധതി ആരംഭിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതെന്നതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ‘സുഭദ്രം’ ഭവനപദ്ധതിയുടെ ലോഗോ […]
Read more