Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sulthan batheri

യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫസല്‍ ആണ് ഇന്നലെ പിടിയിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകീട്ടോടെ വീട്ടിലേക്ക് നടക്കുന്നതിനിടെ പ്രതി ഇരുചക്ര വാഹനത്തില്‍ പിന്നാലെയെത്തി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും അശ്ലീലം പറയുകയുമായിരുന്നു. സംഭവ ശേഷം കടന്നു കളഞ്ഞ മുഹമ്മദ് ഫസലിനെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read more

വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കാപ്പാട് ഉന്നതിയിലെ ചന്ദ്രികയുടെ ഭര്‍ത്താവ് മനു(45)വാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വീടിനടുത്ത വയലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. അതേ സമയം മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. കാട്ടാന ശല്യമുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix