കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ്;തന്റെ പിഴവെന്ന് ഡേ്ാക്ടര്‍
കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിയുടെ ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ട് സംഭവിച്ചതെന്ന് സമ്മതിച്ച് ഡോക്ടര്‍.ഡോക്ടര്‍ സൂപ്രണ്ടിന് എഴുതി നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും കത്തില്‍ പറയുന്നുണ്ട്.കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി. ആറാം വിരല്‍ മുറിച്ചുമാറ്റുന്നതിന് നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയയ്ക്ക് പകരം കുഞ്ഞിന്റെ നാക്കിനാണ് ശസ്ത്രക്രിയ നടത്തിയത്.ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിക്ക് ഭാവിയില്‍ […]
Read more